ന്യൂഡൽഹി: ശ്രീനാരായണ ഗുരുജയന്തി ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആത്മീയ ഉന്നതിയാൽ ശക്തമാക്കപ്പെട്ട ഒരു സമാജത്തെ വാർത്തെടുക്കേണ്ടത് എങ്ങിനെയെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകൾ സാമൂഹികമായ അതിർവരമ്പുകളെ ഭേദിച്ചു. വിവിധ സമുദായങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന്റെ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്തതായി അമിത് ഷാ എക്‌സിൽ കുറിച്ചു.
ട്വീറ്റിന്റെ പൂർണരൂപം:
ഋഷിവര്യനും സാമൂഹ്യ പരിഷ്‌കാർത്താവുമായ ശ്രീനാരായണഗുരുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഞാൻ നമസ്‌കരിക്കുന്നു. ശ്രീനാരായണഗുരു ജ്ഞാനത്തിന്റെ ഗോപുരമായിരുന്നു.അദ്ദേഹത്തിന്റെ ചിന്തകൾ സാമൂഹികമായ അതിർവരമ്പുകളെ ഭേദിക്കുകയും, വിവിധ സമുദായങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന്റെ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്തു.ആത്മീയ ഉന്നതിയാൽ ശക്തമാക്കപ്പെട്ട ഒരു സമാജത്തെ വാർത്തെടുക്കേണ്ടത് എങ്ങിനെയെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു.
I bow to the revered sage Sree Narayana Guru Ji on his birth anniversary.
Narayana Guru Ji was an abode of wisdom that transcended social barriers, building bridges of humanity among communities. His ideals show the path that leads to a society empowered by enlightenment.… pic.twitter.com/1SQPcWOFHw
— Amit Shah (@AmitShah) August 31, 2023
Comments