തിരുവനന്തപുരം: ശാസ്ത്രബോധവും യുക്തി ചിന്തയും വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര രംഗത്ത് പറക്കുമ്പോഴും ശാസ്ത്രവബോധം വളർത്തുന്നതിൽ സമൂഹം പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജാതീയതയ്ക്കതീതമായി ഗുരു ഉയർത്തിപ്പിടിച്ച മാനവികതയുടെ സമീപനം അതുപോലെ നിലനിർത്താൻ കഴിയുന്നുണ്ടോ എന്നും പിണറായി വിജയൻ ചോദിച്ചു. ഗുരു സ്ഥാപിച്ച സംഘടനയ്ക്ക് ശ്രീനാരായണ ധർമ്മത്തിന്റെ പേരാണ് നൽകിയത്. സംഘടനയുടെ ഉദ്ദേശം പ്രത്യേക വിഭാഗക്കാരെ ചേർത്ത് സമുദായം ഉണ്ടാക്കുകയായിരുന്നില്ല. ഗുരുവിന്റെ ചിന്തകൾ കേരളീയ ജീവിതത്തെ വെളിച്ചത്തിലേയ്ക്ക് നയിച്ചു. ഇന്നതൊക്കെ ചിലരെങ്കിലും മറന്നു പോകുന്നുണ്ടോ എന്ന ചിന്ത ഉത്കണ്ഡപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
Comments