കാന്താര നായകന് ഋഷഭ് ഷെട്ടി ബോളിവുഡിലേക്ക് ചേക്കേറുന്നു. പാന്‍ ഇന്ത്യന്‍ ചിത്രത്തിന് കൈകോര്‍ക്കുന്നത് പ്രശസ്ത സംവിധായകന് അശുതോഷ് ഗൗരിക്കറുമായാണ്. ഇരുവരും രണ്ടിലധികം തവണ കൂടികാഴ്ച നടത്തിയെന്നും ഋഷഭ് ഷെട്ടി അശുതോഷിനൊപ്പം തിരക്കഥ രചനയില്‍ പങ്കുചേര്‍ന്നുവെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത രണ്ടുമാസത്തിനിടെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. കാന്തരയുടെ പ്രീക്വല്‍ ജോലികള്‍ പൂര്ത്തിയായല് 2024-ഓടെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും.
2022ല്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ നാലാം സ്ഥാനത്തായിരുന്നു കന്നടയില്‍ നിന്നെത്തി ആരാധകരുടെ മനം കവര്‍ന്ന കാന്താര എന്ന ചിത്രം. കാന്തരയുടെ സീക്വല്‍ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്.
Comments