തൃശൂർ: ഇത്തവണയും പുലിച്ചുവടുകളാൽ മനോഹരമായി തൃശൂരിലെ നഗരങ്ങൾ. സ്വരാജ് റൗണ്ടിൽ വൈകിട്ട് നാല് മണിയോടെയാണ് പുലിക്കളിയുടെ ഫ്‌ളാഗ് ഓഫ് കർമ്മം അരങ്ങേറിയത്. 51 പുലികൾ വീതമുള്ള അഞ്ച് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുത്തത്. ഇതിൽ ഓരോ സംഘത്തിലും 35 വീതം വാദ്യക്കാരും പുലികൾക്കൊപ്പം അണിനിരക്കും. രാത്രി ഒമ്പതര വരെയാണ് പുലിക്കളി അരങ്ങ് തകർക്കുക.
അയ്യന്തോൾ ദേശം, കാനാട്ടുകര ദേശം, സീതാറാം മിൽ, ശക്തൻ പുലിക്കളി സംഘം, വിയ്യൂർ സെന്റർ എന്നീ വിഭാഗങ്ങളാണ് ഇത്തവണ പുലിക്കളിക്കിറങ്ങുന്നത്. അയ്യന്തോൾ, സീതാറാം മിൽ സംഘങ്ങളുടെ ഭാഗമായി പെൺപുലികളും രംഗത്തിറങ്ങും. ഒന്നാം സ്ഥാനക്കാർക്ക് വേണ്ടി എട്ട് മീറ്റർ ഉയരത്തിലുള്ള ട്രോഫിയാണ് ഇത്തവണ നൽകുന്നത്.
സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി പുലിക്കളി കാണുന്നതിന് തേക്കിൻകാട്ടിൽ പ്രത്യേക സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. പുലിക്കളിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്‌ക്ക് 12 മണി മുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments