യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ പെയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നവരാണ് ഇന്ന് മിക്കവരും. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നതാണ് യുപിഐയെ ജനപ്രിയമാക്കുന്നത്. വലുതും ചെറുതുമായ എല്ലാ കടകളിലും ഇന്ന് യുപിഐ സംവിധാനം ഉണ്ട്. 10 ബില്യണിൽ അധികം ആളുകളാണ് ഇന്ന് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില വെല്ലുവിളികൾ ഉപയോക്താക്കൾ നേരിടാറുണ്ട്.
ഓൺലൈൻ മുഖേന ഇടപാടുകൾ നടത്തുന്ന വേളയിൽ ചിലപ്പോൾ ട്രാൻസാക്ഷൻ പരാജയപ്പെടുകയോ സ്റ്റക്ക് ആയി നിൽക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ മിക്കവർക്കും ആശങ്കയാണ്. തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് അബദ്ധം പറ്റുന്നവരും ഉണ്ട്. അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ചെയ്യപ്പെടുകയും എന്നാൽ അതേ സമയം തന്നെ ഇടപാട് പരാജയപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. യുപിഐ ഇടപാടുകൾ പരാജയപ്പെടുന്നിന്റെ പ്രധാന ചില കാരണങ്ങൾ എന്താണെന്നറിയാം.
വേഗത കുറഞ്ഞ ഇന്റർനെറ്റ്
ഇടപാടുകൾ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണം വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനാണ്. മൊബൈൽ ഫോണിൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ട് ശരിയായ കണക്ഷനില്ലെങ്കിൽ പണമിടപാടുകൾ പലപ്പോഴും പരാജയപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്തേക്കാം.
ബാങ്ക് സെർവറുകളിലെ തകരാറുകൾ
പണം അയയ്‌ക്കുന്ന വ്യക്തിയുടെയോ, സ്വീകരിക്കുന്നയാളുടെയോ ബാങ്ക് സെർവറുകളിൽ ഏതെങ്കിലും പ്രവർത്തന രഹിതമാണെങ്കിൽ പെയ്മെന്റ് ലഭിക്കുമ്പോൾ പലപ്പോഴും പോപ്പ്-അപ്പ് ലഭ്യമാകും. ഇതിന്റെ ഫലമായി പെയ്മെന്റുകൾ പരാജയപ്പെട്ടേക്കാം.
തെറ്റായ യുപിഐ പിൻ
ഒരു ഓൺലൈൻ ഇടപാടിനായി ഏറ്റവും പ്രധാനപ്പെട്ടത് യുപിഐ പിൻ നമ്പറാണ്. ഇടപാട് നടത്തുന്നതിന് മുമ്പായി യുപിഐ നമ്പർ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത് ശരിയായില്ലെങ്കിൽ ഇടപാടിൽ തടസ്സം നേരിട്ടേക്കാം.
അക്കൗണ്ട് ബാലൻസ്
ഉപയോക്താക്കൾ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ബാലൻസുള്ളതിനേക്കാൾ പണം അയക്കാൻ ശ്രമിച്ചാൽ തടസ്സം നേരിടും. പെയ്മെന്റ് ആരംഭിക്കുന്നതിന് മുമ്പായി ബാലൻസ് പരിശോധിക്കണം.
പ്രതിദിന യുപിഐ പെയ്മെന്റ് പരിധി
ഉപയോക്താക്കൾക്ക് നടത്താൻ സാധിക്കുന്ന പ്രതിദിന യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ പലപ്പോഴും പരിധി നിശ്ചയിക്കാറുണ്ട്. ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധി കഴിഞ്ഞാൽ ഇടപാട് നടത്താനാകില്ല.
Comments