ക്രിക്കറ്റ് ബാറ്റും മറ്റ് ഉപകരണങ്ങളും കത്തിച്ചു, ജീവനിൽ പേടിച്ച് സ്വന്തം രാജ്യം വിടേണ്ടി വന്നു; വീണ്ടും ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അഫ്ഗാൻ വനിതാ താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് ബാറ്റും മറ്റ് ഉപകരണങ്ങളും കത്തിച്ചു, ജീവനിൽ പേടിച്ച് സ്വന്തം രാജ്യം വിടേണ്ടി വന്നു; വീണ്ടും ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അഫ്ഗാൻ വനിതാ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 11:08 pm IST
FacebookTwitterWhatsAppTelegram

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ തുടർന്ന് വനിത ക്രിക്കറ്റ് ടീം മത്സരങ്ങൾക്കിറങ്ങിയിട്ട് നാളുകൾ ഏറെയായി. ഫിറൂസ അമിരി എന്ന പതിനെട്ടുകാരി അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത് താലിബാൻ അഫ്ഗാനിസ്ഥാനിന്റെ ഭരണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ്. രാജ്യാന്തര ക്രിക്കറ്റിൽ അഫ്ഗാനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങാൻ താരം കാത്തിരുന്നെങ്കിലും പിന്നീട് എല്ലാം അസ്തമിച്ചു. 2021 ഓഗസ്റ്റ് 15 ന് അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതോടെ കായികരംഗത്തും വിദ്യാഭ്യാസമേഖലയിലുമെല്ലാം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. എന്നാൽ ഇപ്പോൾ തങ്ങൾക്കും ക്രിക്കറ്റ് കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് അമീരിയും സംഘവും രംഗത്തെത്തിയിരിക്കുകയാണ്.

താലിബാൻ അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്തതോടെ അമീരിയും കുടുംബവും പാകിസ്താനിലേക്ക് കുടിയേറി. ഇവിടെ നിന്ന് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറിയ താരമിപ്പോൾ 25 അംഗ ടീമംഗങ്ങൾക്കൊപ്പമാണ് താമസിക്കുന്നത്. അഫ്ഗാൻ പുരുഷ ടീം ഇപ്പോഴും ക്രിക്കറ്റിൽ സജീവമായി തുടരുന്നുണ്ടെങ്കിലും വനിതാ ടീമിന്റെ വിലക്ക് തുടരുകയാണ്. അന്താരാഷ്‌ട്ര മത്സരങ്ങളിൽ വീണ്ടും ഉൾപ്പെടുത്തണമെന്ന് അമീരി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് അധികാരികളോടും ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായതോടെയാണ് എല്ലാം ഉപേക്ഷിച്ച് അവർക്ക് അവിടെ നിന്നും മറുനാട്ടിലേക്ക് കുടിയേറിയത്. സഹതാരമായ ഫ്രിബ ഹോട്ടക്കിനും അമീരിയുടെ അവസ്ഥ തന്നെയാണ്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അവർ വനിതാ താരങ്ങളുടെ ബാറ്റും മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളുമെല്ലാം കത്തിച്ചുകളഞ്ഞു. ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് വനിതകളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുകൾ മുളച്ചത്. ”ഞങ്ങൾ വീണ്ടും കളിക്കാൻ തുടങ്ങി, ഇവിടെ ക്രിക്കറ്റ് കളിക്കാൻ ഒരു ടീം വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു” ഫ്രിബ പറഞ്ഞു.

മെൽബണിലെ ഒരു സർബൻ ലീഗിലാണ് അമീരിയും ചില മുൻസഹതാരങ്ങളും കളിക്കുന്നത്. അഫ്ഗാൻ പുരുഷ ടീം അന്താരാഷ്ടര മത്സരങ്ങൾ കളിക്കുന്നത് പോലെ തങ്ങൾക്കും അവസരം ഒരുക്കണമെന്നാണ് വനിതാ ടീമിന്റെ ആവശ്യം. ഇത് സംബന്ധിച്ച് അവർ ഐസിസിയുടെ ഗവേണിങ് ബോഡിക്ക് ഡിസംബറിൽ ഇമെയിൽ അയച്ചിരുന്നു. വനിതാ ക്രിക്കറ്റിനായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐസിസി കൈമാറിയ പണം എവിടെയെന്നാണ് താരങ്ങൾ ചോദിക്കുന്നത്. ”ഞങ്ങളുടെ മുന്നോട്ടുള്ള പോക്കിനായി ഓസ്ട്രേലിയൻ ഓർഗനൈസേഷനിലേക്ക് ഇത് മാറ്റിയിടാൻ കഴിയില്ലേ, അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് അന്താരാഷ്‌ട്ര വേദിയിൽ അഫ്്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് ഇറങ്ങാൻ കഴിയും” അമീരി വ്യക്തമാക്കി.

അഫ്ഗാനിലെ സാഹചര്യം തങ്ങൾക്ക് അറിയാമെന്നും എങ്കിലും എല്ലാവരുടെയും സഹായവും പിന്തുണയും കൊണ്ട് രാജ്യത്തിനായി കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സജീവമായി തുടരുകയാണെന്നും അവർ വ്യക്തമാക്കി. ”നിങ്ങളുടെ പ്രതികരണങ്ങൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നാൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്നോ ഐസിസിയിൽ നിന്നോ ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല” അമീരി കൂട്ടിച്ചേർത്തു. വനിതാ ടീമിനെ വിലക്കിയിട്ടും പുരുഷ ടീം അതിനെതിരെ പ്രതികരിച്ചില്ലെന്നും അമീരി ചൂണ്ടിക്കാട്ടി.

”അഫ്ഗാനിൽ ആയിരുന്നെങ്കിൽ ജീവിച്ചിരിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. ഓസ്ട്രേലിയയിൽ സുരക്ഷിതമായി ജീവിക്കാൻ സഹായിച്ചവരോട് നന്ദി പറയുന്നു.അത്ഭുതം ഒരു ദിവസം സംഭവിക്കുമെന്നും ഞങ്ങൾ ഒരു അന്താരാഷ്‌ട്ര ഗ്രൗണ്ടിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു” അമീരി വ്യക്തമാക്കി.

 

Tags: cricketiccwomens cricketthalibanafganistan
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies