സിംഗപ്പൂർ: സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ തർമൻ ഷൺമുഖരത്‌നത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച തർമന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ട്വിറ്ററി(എക്‌സ്)ൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യ-സിംഗപ്പൂർ നയതന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സിംഗപ്പൂരിന്റെ പ്രസിഡന്റായി തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ തർമൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യ-സിംഗപ്പൂർ നയതന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ -നരേന്ദ്രമോദി പറഞ്ഞു.
Hearty congratulations @Tharman_s on your election as the President of Singapore. I look forward to working closely with you to further strengthen the India-Singapore Strategic Partnership.
— Narendra Modi (@narendramodi) September 2, 2023
ചൈനീസ് വംശജരായ രണ്ട് മത്സരാർത്ഥികളെയാണ് തർമൻ പരാജയപ്പെടുത്തി. 70.4 ശതമാനം വോട്ടുകളാണ് തർമൻ നേടിയത്. തർമനെതിരെ മത്സരിച്ച മറ്റ് മത്സരാർത്ഥികളായ എൻജി കോക്ക് സോംഗ്, താൻ കിൻ ലിയാൻ എന്നിവർ യഥാക്രമം 15.7% 13.88% വോട്ടുകൾ നേടി. 2001 ലാണ് അദ്ദേഹം സിംഗപ്പൂർ രാഷ്‌ട്രീയത്തിൽ എത്തുന്നത്. 2011 മുതൽ 2019 വരെ സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയായി തർമൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിംഗപ്പൂരിന്റെ എട്ടാമത്തെയും ആദ്യത്തെ വനിതാ പ്രസിഡന്റുമായ മാഡം ഹലീമ യാക്കോബ് തന്റെ ആറ് വർഷത്തെ കാലാവധി സെപ്തംബർ 13 ന് സമാപിക്കും. 2011 ന് ശേഷമുള്ള സിംഗപ്പൂരിലെ ആദ്യത്തെ മത്സരാധിഷ്ഠിത പ്രസിഡൻറ് തിരഞ്ഞെടുപ്പാണ് ഇത്.
Comments