പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ചിൽ ഇടക്കുളം പള്ളിയോടവും വിജയികളായി. എ ബാച്ചിൽ രണ്ടാം സ്ഥാനം ഇടപ്പാവൂർ പേരൂരിനും മൂന്നാം സ്ഥാനം നെടുമ്പ്രയാറും കരസ്ഥമാക്കി. ബി ബാച്ചിൽ ഇടപ്പാവൂർ രണ്ടാം സ്ഥാനത്തും തോട്ടുപ്പുഴശ്ശേരി മൂന്നാം സ്ഥാനത്തുമെത്തി.
മഴ ഉണ്ടായിരുന്നെങ്കിലും ആവേശത്തിന് തെല്ലും കുറവില്ലായിരുന്നു. 2017-ന് ശേഷം ആദ്യമായിട്ടാണ് എല്ലാ പരമ്പരാഗത ശൈലിയും പിന്തുടർന്ന് വള്ളം കളി നടന്നത്്. ഇത്തവണ 48 പള്ളിയോടങ്ങളാണ് മത്സരത്തനുണ്ടായിരുന്നത്.
മഴ കണക്കാക്കാതെ കാണികൾ തുഴച്ചലുകാരുടെ താളത്തിനൊപ്പം താളം പിടിച്ചത് ആവേശം ഇരട്ടിയാക്കി. ആദ്യം എ ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്‌സും സെമി ഫൈനലുമാണ് നടന്നത്, തുടർന്നാണ് ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്‌സും സെമി ഫൈനലും നടന്നത്. രണ്ട് ബാച്ചിലേയും സെമി ഫൈനൽ വിജയികളാണ് ഫൈനലിൽ മത്സരിച്ചത്.
Comments