വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ വിവരങ്ങൾ പോലീസിനെ അറിയിക്കണോ? പുത്തൻ സംവിധാനമൊരുക്കിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പിൽ’ ഇതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരങ്ങൾ എപ്രകാരം കൈമാറാമെന്നും പോലീസ് വിശദമാക്കിയിട്ടുണ്ട്. ഇനി മുതൽ രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളും സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പോലീസിൽ അറിയിക്കാവുന്നതാണ്.
വിവരമറിയിക്കാനായി ചെയ്യേണ്ടത്
പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്നതിൽ ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം.
Comments