തിരുവനനന്തപുരം: 30 ലക്ഷം വില വരുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി ദമ്പതികൾ. സേവാമന്ദിരവും വൃദ്ധസദനവും നിർമ്മിക്കുന്നതിനായാണ് ദമ്പതികൾ തങ്ങളുടെ സമ്പാദ്യം കൈമാറിയത്. തിരുവനന്തപുരം മുക്കുനട രോഹിണിയിൽ അപ്പുക്കുട്ടനു ഭാര്യ അംബികാദേവിയുമാണ് 10 സെന്റ് ഭൂമി സൗജന്യമായി കൈമാറിയത്.
മുട്ടമൂട് എംഎൽഎ റോഡിൽ റോഡിന് ചേർന്ന് ഭൂമി സ്ഥിതിചെയ്യുന്നത്. ഇവിടെ സേവാഭാരതിയുടെ കിഴിൽ മൂന്ന് നിലകളിലായി സേവാമന്ദിരവും വൃദ്ധസദനവും പാലിയേറ്റീവ് കെയർ സെന്ററും ഉയരും. സേവാഭാരതിക്ക് ഭൂമി കൈമാറുന്നത് അഭിമാനം ഉണ്ടെന്ന് അപ്പുകുട്ടൻ നായർ പറഞ്ഞു. ഭാര്യയ്‌ക്കും മൂന്ന് മക്കൾക്കും ഇതിൽ അഭിമാനവും ആഹ്‌ളാദവുമുണ്ട്. കൈമാറിയ ഭൂമിയിൽ എത്രയും വേഗം സേവാഭാരതിയുടെ കാര്യാലയവും വൃദ്ധസദനവും പാലിയേറ്റിവ് സെന്ററും ഉയർന്നു കാണണമെന്നാണ് ആഗ്രഹം കെഎസ്ആർടിസിയിലും പോലീസിലും ജോലി നോക്കി വിരമിച്ച അദ്ദേഹം പറഞ്ഞു.
നരുവാമൂട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയൽ നടന്ന ചടങ്ങിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ ഭൂമിയുടെ ആദാരം ഇരുവരിൽ നിന്നും ഏറ്റുവാങ്ങി. സേവാഭാരതി പള്ളിച്ചൽ പഞ്ചായത്താണ് ചടങ്ങ് സംഘടിപ്പിച്ചത്.
Comments