ആധാർ കാർഡിലെ വിവരങ്ങൾ ഇതുവരെ തിരുത്തിയില്ലേ...; സമയ പരിധി ഉടൻ അവസാനിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആധാർ കാർഡിലെ വിവരങ്ങൾ ഇതുവരെ തിരുത്തിയില്ലേ…; സമയ പരിധി ഉടൻ അവസാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 06:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആധാർ സംബന്ധിച്ച എല്ലാ വിവരങ്ങളും സൗജന്യമായി തിരുത്താനുള്ള സമയപരിധി ഉടൻ അവസാനിക്കും. ഒരാഴ്ച മാത്രമാണ് ആധാർ വിവരങ്ങൾ തിരുത്താനുള്ള അവസാന സമയ പരിധി. സെപ്റ്റംബർ 14-ഓടെ സമയ പരിധി അവസാനിക്കും. നേരത്തെ ജൂൺ 14 വരെയായിരുന്നു തിരുത്താനുള്ള അവസാന കാലാവധി. അത് പിന്നീട് മൂന്ന് മാസം കൂടി നീട്ടുകയായിരുന്നു.

ഇപ്പോൾ എല്ലാ സർക്കാർ സേവനങ്ങളും ലഭ്യമാകുന്നതിന് ആധാർ ഐഡൻറിഫിക്കേഷൻ നിർബന്ധമാണ്. മിക്കരേഖകളും ആധാറുമായി ബന്ധിപ്പിക്കാൻ ഇതിനകം തന്നെ ആവശ്യപ്പെടുന്നുണ്ട്. പാൻ, പിഎഫ് പോലുള്ള സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയിരിക്കുകയാണ്. ആധാർ വിവരങ്ങൾ തിരുത്തുന്നതിനായി ഉടമകൾക്ക് നേരിട്ട് സൗജന്യമായി തിരുത്താവുന്നതാണ്. അക്ഷയ സെന്ററുകൾ വഴി തിരുത്തുന്നതിന് 50 രൂപ നൽകിയാൽ മതിയാകും. myaadhaar.uidai.gov.in എന്ന വെബ് സൈറ്റ് മുഖാന്തരം ഉടമകൾക്ക് സൗജന്യമായി വിവരങ്ങൾ തിരുത്താവുന്നതാണ്.

ആധാർ എടുത്ത് പത്ത് വർഷം പിന്നിട്ടിട്ടുംകാർഡിലെ വിവരങ്ങൾ ഒന്നും അപ്‌ഡേറ്റ് ചെയ്യാത്തവർ പുതിയ സമയ പരിധിക്കുള്ളിൽ ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആധാർ ഏജൻസിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡൻറിഫിക്കേഷൻ അതോററ്ററി ഓഫ് ഇന്ത്യ) പറയുന്നത്. ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പിക്കാനാണ് ഈ നീക്കം.

ആധാർ കാർഡ് നഷ്ടപ്പെട്ടാലോ?

ആധാർ നഷ്ടമായാൽ മുൻപത്തെ പോലെ ആശങ്കപ്പെടേണ്ടതില്ല. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്. ഓഫ്ലൈനായും ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. ‘യുഐഡിഎഐ ഓർഡർ ആധാർ പിവിസി കാർഡ്’ എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്.

ഇ ആധാറിന് അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആദ്യം https://myaadhaar.uidai.gov.in/genricPVC എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

തുടർന്ന് 12 അക്ക ആധാർ നമ്പറും ക്യാപ്ച കോഡും നൽകുക.

ശേഷം മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക.

അതിന്‌ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും.

തുടർന്ന് വിശദാംശങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമായ പേയ്‌മെന്റ് ട്രാൻസ്ഫർ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. പേയ്മെന്റിന് ശേഷം റസീപ്റ്റ് ഡൗൺലോഡ് ചെയ്യാം.

 

Tags: adharSUB
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies