മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ് 2.23.18.21 അപ്‌ഡേറ്റിനായുള്ള വാട്‌സ്ആപ്പ് ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്യുന്നവർക്കാണ് ഈ ഫീച്ചർ ലഭിക്കുക.
ജൂണിലാണ് മൾട്ടി അക്കൗണ്ട് ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ഈ ഫീച്ചർ. സെറ്റിംഗ്‌സിലാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ വിവിധ ഡിവൈസുകളിൽ അക്കൗണ്ട് തുറക്കാൻ കഴിയുന്ന കംപാനിയൻ മോഡും വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ജോലിക്കും വ്യക്തിഗത ആവശ്യങ്ങൾക്കും തരംതിരിച്ച് വാട്‌സ്ആപ്പ് ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്.
Comments