തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിന് യുട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്സൈസ് കേസെടുത്തു.കൊല്ലത്തെ ഒരു ബാറിലെ ഉദ്ഘാടന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനാണ് കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യത്തില്‍ അഭിനയിച്ചുവെന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തില്‍ മദ്യം കാണിച്ചിരുന്നു.
അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ബാര്‍ ലൈസന്‍സ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാായ മുകേഷ് നായര്‍ ഫുഡ് വ്ളോഗര്കൂടിയാണ്.
View this post on Instagram
“>
View this post on Instagram
Comments