കണ്ണൂർ: മയക്കുമരുന്ന് ലഹരിയിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ. പ്രതി കാർവാർ സ്വദേശി സൈമണെ ആർപിഎഫ് സംഘം കണ്ണുരിൽ വച്ച് പിടികൂടി. ഇന്ന് രാവിലെ എട്ട് മണിയോടെ നേത്രാവതി എക്സ്പ്രസിലാണ് യുവാവിന്റെ പരാക്രമം.
ട്രെയിനിന്റെ ശുചിമുറിയിൽ പ്രവേശിച്ച യുവാവ് കണ്ണാടി അടിച്ചുതകർക്കുകയായിരുന്നു. ട്രെയിനിലെ മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സൈമണെ കണ്ണൂരിൽ വെച്ച് ആർപിഎഫ് കീഴടക്കി.
പ്രതിയ്ക്ക് മാനസികമായ വൈകല്യം ഉണ്ടോ എന്നുള്ള കാര്യവും പരിശോധിച്ചുവരുകയാണ്. ആർപിഎഫ് എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ ദുരൂഹത ഏറുന്നതിനിടയിലാണ് ഈ സംഭവവും.
Comments