കൺനിറയെ കണ്ട കണ്ണന്മാർ; ശ്രീകൃഷ്ണ വേഷത്തിൽ തിളങ്ങിയ താരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൺനിറയെ കണ്ട കണ്ണന്മാർ; ശ്രീകൃഷ്ണ വേഷത്തിൽ തിളങ്ങിയ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 11:23 pm IST
Facebook
Twitter
WhatsAppTelegram

ഭഗവാൻ ശ്രീകൃഷണന്റെ ജന്മദിനം ഇന്ത്യയിൽ വലിയ ആഘോഷമാണ്. രാജ്യത്തുടനീളം ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് ജന്മാഷ്ഠമി. ഈ ദിവസം ടെലിവിഷനുകളിൽ ശ്രീകൃഷ്ണ കഥകളും സിനിമകളും സംപ്രേക്ഷണം ചെയ്യാറുണ്ട്. ശ്രീകൃഷണ ഭഗവാന്റെ കഥകൾ പറഞ്ഞ പരമ്പരകൾക്ക് വലിയ ജനപ്രീതിയാണ് ഭക്തർക്കിടയിലും പ്രേക്ഷകർക്കിടയിലുമുള്ളത്. ശ്രീകൃഷ്ണ വേഷം അനശ്വരമാക്കിയ നിരവധി ടെലിവിഷൻ താരങ്ങളുണ്ട്. ടെലിവിഷൻ ഷോകളിലും സീരിയലുകളിലും ശ്രീകൃഷ്ണനെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച് പ്രശസ്തരായ ചില അഭിനേതാക്കളെ പരിചയപ്പെടാം.

സുമേദ് മുദ്ഗൽക്കർ

‘രാധാകൃഷ്ണൻ’ എന്ന ജനപ്രിയ പരമ്പരയിൽ ശ്രീകൃഷ്ണനായി പ്രത്യക്ഷപ്പെട്ട യുവാവ്. ഒരുപക്ഷേ ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ സീരിയൽ താരമായിരിക്കും സുമേദ് മുദ്ഗൽക്കർ. കൃഷ്ണവേഷം അദ്ദേഹത്തിന്റെ അഭിനയ മികവിനെ ശ്രദ്ധേയമാക്കി എന്നതിനുപുറമെ ഇന്ത്യയൊട്ടുക്കെ ആരാധകരെയും സൃഷ്ടിച്ചു. കൃഷ്ണനായി അഭിനയിച്ചതിന് വലിയ അംഗീകാരങ്ങൾ കലാരംഗത്ത് നിന്നും സുമേദിന് ലഭിച്ചിട്ടുണ്ട്.

സൗരഭ് രാജ് ജെയിൻ

‘മഹാഭാരതം’എന്ന പുരാണ പരമ്പരയിൽ കൃഷ്ണനായി എത്തി ആരാധകരെ അത്ഭുതപ്പെടുത്തിയ താരം. ചടുലമായ വാക്കുകളും മുഖഭാവങ്ങളുമാണ് സൗരഭ് രാജിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയത്. മഹാഭാരതത്തിന് പ്രേക്ഷക പിന്തുണ ലഭിച്ചതും കൃഷണനായെത്തിയ സൗരഭ് രാജിന്റെ പ്രകടനങ്ങൾ കൊണ്ടുതന്നെ. മഹാഭാരത്തിന് ശേഷം ‘മഹാകാളി – അന്ത് ഹി ആരംഭ് ഹേ’ എന്നീ പരമ്പരയിലും അദ്ദേഹം കൃഷണവേഷം ചെയ്തു. സൗരഭ് രാജിന്റെ കൃഷ്ണവേഷം വളരെയധികം പ്രശംസിക്കപ്പെട്ടു.

സർവദമൻ ഡി ബാനർജി

ശ്രീ കൃഷ്ണ’ എന്ന ടെലിവിഷൻ പരമ്പരയിലെ ശ്രീകൃഷ്ണന്റെ വേഷത്തിലൂടെ പ്രശസ്തനായ താരമാണ് സർവദമൻ ഡി ബാനർജി. കൃഷ്ണനായുള്ള അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കൃഷ്ണവേഷം ചെയ്തതെങ്കിലും ഇപ്പോഴും ഇദ്ദേഹത്തെ കൃഷ്ണൻ എന്ന് വിളിക്കാനാണ് ആരാധകർ ഇഷ്ടപ്പെടുന്നത്.

നിതീഷ് ഭരദ്വാജ്

വർഷങ്ങൾക്ക് മുമ്പ് ശ്രീകൃഷ്ണനായി പ്രേക്ഷക മനസിൽ ഇടം നേടിയ താരം. മഹാഭാരതം എന്ന ഇതിഹാസ ടെലിവിഷൻ പരമ്പരയിലെ ശ്രീകൃഷ്ണന്റെ കഥാപാത്രത്തിലൂടെയാണ് ഇന്നും നിതീഷ് ഭരദ്വാജ് അറിയപ്പെടുന്നത്. ദൂരദർശൻ പരമ്പരയിൽ കൃഷ്ണ വേഷം ചെയതതിന് ശേഷം നിരവധി അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയും മികവുറ്റ അഭിനയ ജീവിതത്തിന് വഴിയൊരുക്കുകയും ചെയ്തു. നിതീഷിന്റെ പ്രകടനം പ്രേക്ഷകരിൽ മതിപ്പ് സൃഷ്ടിച്ചു. പ്രേക്ഷരുടെ മനസിൽ കൃഷ്ണനായി നിതീഷ് ഭരദ്വാരജാണ് ഇന്നുമുള്ളത്.

വിശാൽ കർവാൾ

‘ദ്വാരകാധീഷ്-ഭഗവാൻ ശ്രീകൃഷ്ണ’ എന്ന് പരമ്പരയിലൂടെയാണ് വിശാൽ കർവാൾ ടെലിവിഷൻ രംഗത്തെത്തിയത്. ഇതിലൂടെ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും അവസരങ്ങളും ലഭിച്ചു. കൃഷണവേഷത്തിന് ശേഷം നിരവധി സീരിയലുകളിൽ വിശാൽ അഭിനയിച്ചെങ്കിലും കൃഷ്ണനെന്നാണ് പ്രേക്ഷകർ താരത്തെ വിശേഷിപ്പിക്കുന്നത്.

Tags: SUBActorsTelevision
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies