ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യൻ ടീമിൽ ഗുർപ്രീത് സിംഗ് സന്ധുവില്ല. ബെംഗളൂരു എഫ്‌സിയുടെ രണ്ട് ഗോൾ കീപ്പർമാർക്കും പരിക്കേറ്റതിനെ തുടർന്നാണ് ഗുർപ്രീതിനെ വിട്ട് നൽകാൻ കഴിയില്ലെന്ന് ക്ലബ്ബ് അറിയിച്ചത്. ഗുർപ്രീതിന് പകരം സിനീയർ താരമായി ലിസ്റ്റൺ കൊളോസയെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യൻ ഗെയിംസും ഐഎസ്എല്ലും തുടങ്ങുന്നത് ഒരേ സമയത്താണ്. ഇതിനാൽ താരങ്ങളെ വിട്ട് നൽകാൻ ഐഎസ്എൽ ക്ലബ്ബുകൾ തയ്യാറല്ല. അതുകൊണ്ട് എഐഎഫ്എഫ് ഒരു ക്ലബ്ബിൽ നിന്ന് രണ്ട് താരങ്ങളെ മാത്രമേ ടീമിൽ ഉൾപ്പെടുത്താവൂവെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാകിന് നിർദ്ദേശം നൽകിയിട്ടുണ്ട്. യുവതാരങ്ങളെ കൂടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments