അനുഷ്ക ഷെട്ടി നൽകിയ പാചക ചലഞ്ച് ഏറ്റെടുത്ത് നടൻ പ്രഭാസ്. നടിയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അനുഷ്ക തന്റെ ഇഷ്ട വിഭവത്തിന്റെ പാചകക്കുറിപ്പും അത് തയാറാക്കുന്ന വിധവും സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കാനായി പ്രഭാസിനെ ചലഞ്ച് ചെയ്തത്. താരത്തിന്റെ ചലഞ്ച് ഏറ്റെടുത്ത് ഇഷ്ട വിഭവമായ റൊയാല പുലാവ് തയ്യാറാക്കുന്ന വിധമാണ് പ്രഭാസ് പോസ്റ്റ് ചെയ്തത്.
‘എനിക്ക് സ്വീറ്റിയെ (അനുഷ്‌ക ഷെട്ടി) ഏറെ കാലമായി അറിയാം. എന്നാല്‍ അവരുടെ ഇഷ്ട റെസിപ്പി എനിക്കറിയില്ലായിരുന്നു, ഇപ്പോള്‍ ഞാന്‍ അത് എന്താണെന്ന് പഠിച്ചു.’ എന്ന ക്യാപ്ഷനോട് കൂടിയാണ് റെസിപ്പി പങ്ക് വെച്ചിരിക്കുന്നത്.

അനുഷ്കയുടെ പുതിയ ചിത്രമായ ‘മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി’എന്ന ചിത്രത്തിന്റെ പ്രമോഷൻ ശ്രദ്ധിക്കപ്പെടാനാകാം ഇത്തരത്തിലൊരു ചലഞ്ച്. സൂപ്പര്‍ താരം രാംചരണിനെയാണ് പ്രഭാസ് റെസിപ്പി ചലഞ്ച് ചെയ്തിരിക്കുന്നത്. പ്രഭാസിന്റെ കുറിപ്പ് താരത്തിന്റെ പാചക വൈദഗ്ധ്യത്തിന്റെ മാത്രമല്ല രാം ചരണുമായുള്ള സൗഹൃദ പ്രകടനം കൂടിയാണ്. താരം രാം ചരണിനെയാണ് ചലഞ്ച് ചെയ്തിരിക്കുന്നത്.















