ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നിൽ സഹതാപ തരംഗം; ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഭരണപരാജയത്തിനേറ്റ പ്രഹരം : കെ. സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നിൽ സഹതാപ തരംഗം; ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഭരണപരാജയത്തിനേറ്റ പ്രഹരം : കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 04:37 pm IST
FacebookTwitterWhatsAppTelegram

പുതുപ്പളളി: സഹതാപ തരംഗമാണ് ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇടതുമുന്നണിയുടെ ഭരണപരാജയത്തിനേറ്റ പ്രഹരമാണ്. ഇടതുപക്ഷത്തിന്റെ അഴിമതി കാരണം ഓണത്തിന് പോലും ഭരണസ്തംഭനമുണ്ടായി. കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ പാഠം പഠിപ്പിക്കണമെന്ന പൊതുജനങ്ങളുടെ അജണ്ടയാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കേരളത്തിൽ ഇടതുമുന്നണി നേരിടുന്ന തകർച്ചയുടെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ട് കുറഞ്ഞതിന് മറ്റുളളവരെ പഴിക്കുന്ന നിലപാടാണ് വാസവനും ഗോവിന്ദനും ഉള്ളത്. ബിജെപിയുടെ വോട്ടാണ് ചാണ്ടി ഉമ്മന് കിട്ടിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണം തെറ്റാണ്. സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വാധീനമുളള മണ്ഡലങ്ങളിൽ ഇടതു വലതു മുന്നണികൾ എന്നത് ഇല്ലാതാകും. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫ് മത്സരമാണ് നടക്കുക എന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം. ബിജെപിക്ക് വിജയസാദ്ധ്യതയില്ലാത്ത മണ്ഡലമാണ് പുതുപ്പള്ളി. ഇതുവരെ 25,000-ലധികം വോട്ടുകൾ പോലും ബിജെപിക്ക് പുതുപ്പള്ളിയിൽ ലഭിച്ചിട്ടില്ല. എൽഡിഎഫിന്റെ വോട്ടുചോർന്നത് അടിത്തറ ഇളകിയതിന്റെ ലക്ഷണമാണ്.

ബിജെപി സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞിൽ സംഘടനാപരമായ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ജനപിന്തുണ വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾ ബിജെപി നടത്തും. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യം വന്നതോടെ കേരളത്തിലെ മുന്നണികൾക്ക് സ്ഥാനമില്ലാതെയായി. ഇടതു കോൺഗ്രസ് സഖ്യം വേണ്ടെന്ന് ജനങ്ങൾ തിരുമാനിച്ചതിന്റെ തെളിവാണ് ത്രിപുര ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടം. അതിന്റെ ഉദാഹരണമാണ് പുതുപ്പള്ളിയിലെ ഫലം. കേരളത്തിൽ ഇൻഡി മുന്നണിക്ക് ഒരു സ്ഥാനാർത്ഥി മതി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിലെ കക്ഷിയായി ഇടതുപക്ഷം മത്സരിക്കുന്നത് എന്തിനാണെന്ന് ജനം ചോദിക്കും. ഗോവിന്ദനെ പോലെ ക്യാപ്‌സൂളുകളുമായി ബിജെപി വരില്ല. വസ്തുത വസ്തുതയായി അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Tags: K SurendranldfPuthupally Electionchandi oomman
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies