എറണാകുളം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ ഹൈക്കോടതി ഇടപെടൽ. സിബിഐ കേസ് അന്വേഷണം ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാൻ വൈകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
കേസ് ഡയറിയടക്കമുള്ള രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറണമെന്നും നിർദ്ദേശമുണ്ട്. കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ സഹോദരൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
Comments