ദൃശ്യ വിസ്മയം ഒരുക്കുന്ന ചില്ലുപാലങ്ങൾ; ഇന്ത്യയിലെ പ്രധാന ഗ്ലാസ് ബ്രിഡ്ജുകൾ ഇവയൊക്കെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദൃശ്യ വിസ്മയം ഒരുക്കുന്ന ചില്ലുപാലങ്ങൾ; ഇന്ത്യയിലെ പ്രധാന ഗ്ലാസ് ബ്രിഡ്ജുകൾ ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 08:24 pm IST
Facebook
Twitter
WhatsAppTelegram

ഒരിക്കലെങ്കിലും ഗ്ലാസ്ബ്രിഡ്ജിന് മുകളിൽ കയറണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. മരങ്ങൾക്കും കാടുകൾക്കും മുകളിലായി നിന്നുകൊണ്ടുള്ള മനോഹരമായ കാഴ്ച. ധൈര്യവും സാഹസികതയും അളക്കുന്ന ചില്ലുപാലങ്ങൾ സഞ്ചാരികളുടെ ആവേശമാണ്. ആകാശക്കാഴ്ച ഒരുക്കുന്ന ചില്ലുപാലം ഇന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുണ്ട്. മലനിരകളുടെയും പുൽമേടുകളുടെയും ആകാശത്തിന്റെയും പനോരമിക് വ്യൂ നൽകുന്ന ചില്ലുപാലം ചില്ലുപാലങ്ങളെ ഭയപ്പെടേണ്ടതില്ല. ഇന്ത്യയിലെ നാല് പ്രധാന ഗ്ലാസ് ബ്രിഡ്ജുകൾ ഏതൊക്കെയെന്ന് നോക്കാം…

വാഗമൺ ഗ്ലാസ് ബ്രിഡ്ജ്

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടി ചില്ലുപാലമാണ് വാഗമണ്ണിലേത്. ഈ കഴിഞ്ഞ സെപ്റ്റംബർ ആറ് ബുധനാഴ്ചയാണ് സഞ്ചാരികൾക്കായി തുറന്നു നൽകിയത്. 3,600 അടി ഉയരത്തിലായി 120 അടി നീളത്തിലുള്ള ചില്ലുപാലം കാന്റിലിവർ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഒരേ സമയം 15 പേർക്കാണ് പാലത്തിൽ കയറാനാകുക. അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് പാലത്തിൽ ചിലവഴിക്കാനാകുന്ന സമയം.

ഇതിൽ നിൽക്കുമ്പോൾ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ എന്നീ സ്ഥലങ്ങൾ വരെയും കാണാനാകും. മൂന്ന് കോടി രൂപാ ചിലവിലാണ് പാലത്തിന്റെ നിർമ്മാണം. വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിലാണ് ചില്ലുപാലം സ്ഥിതി ചെയ്യുന്നത്. 500 രൂപയാണ് ഒരാൾക്ക് കയറുന്നതിനായി നൽകേണ്ട ഫീസ്.

രാജ്ഗിർ ഗ്ലാസ് ബ്രിഡ്ജ്, ബീഹാർ

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ് ബീഹാറിലെ നളന്ദയിൽ സ്ഥിതി ചെയ്യുന്ന ചില്ലുപാലം. ചൈനയിലെ ഹാങ്ഷൗ ഗ്ലാസ് പാലത്തിന്റെ മാതൃകയിലാണ് നിർമ്മാണം. 85 അടി നീളവും 6 അടി വീതിയുമുള്ള ഈ പാലം കൗതുകം നിറയ്‌ക്കുന്ന കാഴ്ചയാണ്. ഒരു സമയം 40 പേർക്ക് വരെ പാലത്തിൽ കയറാനാകും. അഞ്ച് കുന്നുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന പാലം കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഒന്നാണ്. പരമാവധി 20 മിനിറ്റ് വരെ ഇതിൽ ചെലവഴിക്കുവാൻ സാധിക്കും.

പെല്ലിങ് ഗ്ലാസ് ബ്രിഡ്ജ്, സിക്കിം

രാജ്യത്തെ ആദ്യ സ്‌കൈ വാക്ക് അഥവാ ചില്ലുപാലമാണ് സിക്കിമിലെ പെല്ലിങ്ങിൽ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 7,200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിം സ്‌കൈവാക്ക് ആകാശത്തിലൂടെ നടക്കുന്ന അനുഭവമാണ് നൽകുന്നത്. 137 അടി ഉയരമുള്ള ചെന്റെസിഗ് സ്മാരകത്തിന് മുകളിലാണ് പെല്ലിങ് സ്‌കൈ വാക്ക് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ തന്നെ മഞ്ഞ് നിറയുമ്പോഴാണ് കൂടുതൽ ഭംഗി. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. 50 രൂപയാണ് ഫീസ്.

900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് വയനാട്

കേരളത്തിലെ ആദ്യത്തെ ചില്ലുപാലമാണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഗ്ലാസ് ബ്രിഡ്ജ്. ഫൈബറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചില്ലു പാലം സ്വകാര്യ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. 100 രൂപ മുടക്കി നൂറടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ ഏകദേശം അരമണിക്കൂർ വരെ ചെലവഴിക്കാൻ സാധിക്കും. ഒരു സമയത്ത് മൂന്നോ നാലോ ആളുകൾക്ക് മാത്രമാണ് ഇതിൽ കയറുവാൻ സാധിക്കുക. മേപ്പാടിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്.

Tags: SUBGlass Bridge
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies