'ഹിന്ദു എന്നതിൽ അഭിമാനിക്കുന്നു'; 'ജയ് ശ്രീറാം' എന്ന് അഭിവാദ്യം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി; 'ഭഗവദ്ഗീത' നൽകി സ്വീകരിച്ച് കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹിന്ദു എന്നതിൽ അഭിമാനിക്കുന്നു’; ‘ജയ് ശ്രീറാം’ എന്ന് അഭിവാദ്യം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി; ‘ഭഗവദ്ഗീത’ നൽകി സ്വീകരിച്ച് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 09:50 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഹിന്ദു ആണെന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ സന്ദർശന വേളയിൽ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി എഎൻഐ-യ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ന്യൂഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഋഷി സുനക്കിനെ ‘ജയ് ശ്രീറാം’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് കേന്ദ്രമന്ത്രി അശ്വിനി ചൗബെ സ്വീകരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തിരിച്ചും ‘ജയ് ശ്രീറാം’ എന്ന് അഭിസംബോദന ചെയ്തു. രുദ്രാക്ഷവും ഭഗവദ്ഗീതയും ഋഷി സുനക്കിന് അശ്വിനി ചൗബെ സമ്മാനിച്ചു.

‘ഒരു ഹിന്ദു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയാണ് ഞാൻ വളർന്നത്. അടുത്ത രണ്ട് ദിവസം ഞാൻ ഇന്ത്യയിലുണ്ട്. ഈ അവസരത്തിൽ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ രക്ഷാബന്ധൻ അടുത്തിടെ ആഘോഷിച്ചിരുന്നു. എന്റെ സഹോദരി എനിക്ക് രാഖികൾ കെട്ടി നൽകി. കഴിഞ്ഞ ദിവസം നടന്ന ജന്മാഷ്ടമി നല്ല രീതിയിൽ ആഘോഷിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ, ഇത്തവണ ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്തി അത് നികത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം’- ഋഷി സുനക്ക് പറഞ്ഞു.

#WATCH | G-20 in India: On his connect with Hinduism, UK PM Rishi Sunak to ANI says, "I'm a proud Hindu, and that's how I was raised. That's how I am. Hopefully, I can visit a Mandir while I'm here for the next couple of days. We just had Raksha Bandhan, so from my sister and my… pic.twitter.com/U5RLdZX3vz

— ANI (@ANI) September 8, 2023

ഡൽഹി വിമാനത്താവളത്തിൽ ബീഹാറിലെ ബക്‌സർ എംപിയും കേന്ദ്രമന്ത്രിയുമായ അശ്വിനി കുമാർ ചൗബെ ഊഷ്മളമായ സ്വീകരണമാണ് ഋഷി സുനക്കിന് നൽകിയത്. പുരാതന കാലം മുതൽ ആത്മീയമായി പ്രസിദ്ധമായ നഗരമാണ് ബക്സർ. ഭഗവാൻ ശ്രീരാമനും സഹോദരൻ ലക്ഷ്മണനും ഗുരു മഹർഷി വിശ്വാമിത്രനിൽ നിന്ന് ദീക്ഷ സ്വീകരിച്ച് തഡ്കയെ വധിച്ച സ്ഥലമാണ് ബക്സർ എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് അശ്വിനി കുമാർ ചൗബെ പറഞ്ഞു. ഭാരതം നിങ്ങളുടെ പൂർവികരുടെ നാടാണെന്നും താങ്കൾ ഇവിടെ വരുന്നതിൽ എല്ലാവരും വളരെ ആവേശഭരിതരാണെന്നും ഋഷി സുനക്കിനോട് ചൗബെ വ്യക്തമാക്കി.

Tags: HinduismUK PM Rishi Sunakproud Hindu
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies