അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. അഴിമതി കേസിലാണ്
ക്രിമിലൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ
ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്ര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സീമൻസ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ എന്ന കമ്പനി ആന്ധ്ര സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് അഴിമതി നടന്നത്.
പുലർച്ചെ മൂന്നു മണിയോടെ നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. ഒരു പരിപാടിയിൽ പങ്കെടുത്ത
ശേഷം തന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു നായിഡു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തിയെങ്കിലും പോലീസ് കസ്റ്റഡിയെടുക്കുകയായിരുന്നു.
Comments