ന്യൂഡൽഹി: ആഫ്രിക്കൻ യൂണിയന് ജി20 യിൽ സ്ഥിരാംഗത്വം. യൂണിയൻ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കൻ യൂണിയൻ (എയു) ചെയർപേഴ്സണുമായ അസാലി അസ്സൗമാനി യൂണിയൻ ജി20-യിലെ സ്ഥിരാംഗമായി ഇരിപ്പിടം ഏറ്റെടുത്തു.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എത്തി അസാലിയെ ഇരിപ്പിടത്തിൽ നിന്ന് ക്ഷണിച്ചു. ഇതിന് പിന്നാലെ ജി20 അദ്ധ്യക്ഷപദവി അലങ്കരിക്കുന്ന ഇന്ത്യ പ്രധാനമന്ത്രി അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇതോടെ ചരിത്ര നിമിഷത്തിനാണ് ജി20 സാക്ഷ്യം വഹിച്ചത്.
For a #G20, which is more inclusive and more vocal for Global South!
PM @narendramodi warmly invites President @_AfricanUnion & Comoros Azali Assoumani to join other G20 leaders as African Union becomes a permanent member of the G20.
A key outcome of #G20India. pic.twitter.com/ScLTGkQ4G1
— G20 India (@g20org) September 9, 2023
ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഉച്ചകോടി ആരംഭിച്ചത്. രാജ്യത്തിന് ആവശ്യമായ സഹായം ചെയ്ത് നൽകാൻ ഇന്ത്യ തയ്യാറാണെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
പരസ്പര വിശ്വാസന്റെയും സഹകരണത്തിന്റെയും സമയമാണിത്. എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയമാണിത് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാർക്കും ഒപ്പമാണ്, വികസനം എല്ലാവരിലേക്കുമെത്തണം എന്ന് അർത്ഥം വരുന്ന ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മന്ത്രം നമുക്ക് വെളിച്ചം പകരും. വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം, ഭീകരവാദം , സൈബർ സുരക്ഷ, ആരോഗ്യം, ഊർജ-ജല സുരക്ഷ തുടങ്ങി വിവിധ കാര്യങ്ങളിൽ കൃത്യമായ പരിഹാരം കണ്ടേണ്ടതുണ്ട്-പ്രധാനമന്ത്രി പറഞ്ഞു.
Comments