'യേ ദിൽ മാംഗേ മോർ'; ഒന്നെങ്കിൽ ത്രിവർണ്ണ പതാക പാറിച്ച്, അതല്ലെങ്കിൽ അതേ പതാകയിൽ പൊതിഞ്ഞ് ഞാൻ തിരിച്ചെത്തും; ധീരയോദ്ധാവ് വിക്രം ബത്രയ്ക്ക് ഇന്ന് 49-ാം പിറന്നാൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘യേ ദിൽ മാംഗേ മോർ’; ഒന്നെങ്കിൽ ത്രിവർണ്ണ പതാക പാറിച്ച്, അതല്ലെങ്കിൽ അതേ പതാകയിൽ പൊതിഞ്ഞ് ഞാൻ തിരിച്ചെത്തും; ധീരയോദ്ധാവ് വിക്രം ബത്രയ്‌ക്ക് ഇന്ന് 49-ാം പിറന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 03:54 pm IST
Facebook
Twitter
WhatsAppTelegram

”പേടിക്കേണ്ട, ഞാൻ എന്തായാലും തിരിച്ചു വന്നിരിക്കും. അതിനി അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ. അതല്ലെങ്കിൽ അതേ പതാകയിൽ പൊതിഞ്ഞാണെങ്കിൽ അങ്ങനെ. ഞാൻ വന്നിരിക്കും, തിരികെ..”

ഈ വാക്കുകൾ കേൾക്കുന്ന ഏതൊരു ഭാരതീയന്റെയും മനസിൽ തെളിയുന്ന സൂര്യതേജസ്സാർന്ന ഒരേയൊരു മുഖം, ക്യാപ്റ്റൻ വിക്രം ബത്രയുടേതാണ്. പരം വീർചക്ര ക്യാപ്റ്റൻ വിക്രം ബത്രയ്‌ക്ക് ഇന്ന് 49-ാം ജന്മദിനം. യുദ്ധമുഖത്തു നിന്നും ‘ദിൽ മാംഗേ മോർ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ധീര യോദ്ധാവിന്റെ ജന്മദിനം ഓർക്കുകയാണ് ഇന്ന് രാജ്യം. 1999-ലെ ഒരു മഞ്ഞു കാലം. കനത്ത മൂടൽ മഞ്ഞാൽ ഉറച്ചു പോയ ഹിമാലയൻ മലനിരകൾ പാക് സൈനികർ കയ്യേറിയപ്പോൾ അത് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ചത് 527 ഇന്ത്യൻ സൈനികരാണ്. ഒരോ ഭാരതീയന്റെയും ഹൃദയത്തിൽ രാജ്യ സ്നേഹത്തിന്റെ ജ്വാലകൾ കൊളുത്തിയ വിക്രം ബത്രയുടെ കഥ.

ഹിമാചൽ പ്രദേശിലെ പാലംപൂരിലുള്ള ഘുഗ്ഗറിൽ അദ്ധ്യാപക ദമ്പതികളുടെ മകനായി ജനിച്ച ബത്രയ്‌ക്ക് ചെറു പ്രായത്തിൽ തന്നെ സൈനികനാവുക എന്നതായിരുന്നു ആഗ്രഹം. ആർമി കൻറോൺമെന്റിന് ഉള്ളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂൾ. ചെറുപ്പത്തിലേ സൈനികരെ കണ്ടു വളർന്ന വിക്രം ബത്രയുടെ ഉള്ളിൽ ദേശസ്‌നേഹം വളർന്നു. എങ്ങനെയും സൈനികനാകണം, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. 1995-ൽ കോളേജ് പഠനകാലയളവിൽ തന്നെ ഹോങ്കോങ്ങിലെ ഒരു ഷിപ്പിം​ഗ് കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ മർച്ചന്റ് നേവി ഓഫിസറായി ബത്ര തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ രാജ്യത്തെ സേവിക്കുക എന്ന സ്വപ്നം പൂർത്തീകരിക്കാനായി അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു.

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ സ്വപ്നം കണ്ട് പഞ്ചാബ് സർവകലാശാലയിലെ എംഎ കോഴ്സിന് വിക്രം ബത്ര ചേർന്നു. 1996-ൽ കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പാസായ 35 പേരിൽ ഒരാളായി ബത്ര മാറി. തുടർന്ന് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 19 മാസം നീണ്ട കഠിന പരിശീലനം. ഇതിനു ശേഷം ജമ്മു കശ്മീർ റൈഫിൾസിൽ ലഫ്റ്റനന്റായി ബത്ര സൈനിക ജീവിതത്തിന് തുടക്കമിട്ടു. ജമ്മു കശ്മീരിലെ സോപോറിലായിരുന്നു ആദ്യ പോസ്റ്റിംഗ്. 1999 ജൂൺ 19, ഒരു ഭാരതീയനും മറക്കാനാവാത്ത കാർഗിൽ യുദ്ധത്തിൽ പാക് സൈനികർ കൈയ്യടക്കിയ പീക്ക് 5140 എന്ന കൊടുമുടി തിരികെ പിടിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വീര്യമൃത്യു വരിച്ചത്.

പോയിന്റ് 4875 പിടിച്ചെടുത്തപ്പോൾ പാകിസ്താൻ പ്രത്യാക്രമണങ്ങൾ തുടങ്ങി. പോയിന്റ് 4875-ൽ അദ്ദേഹം വീരോചിതമായി പോരാടി. ഒപ്പമുണ്ടായിരുന്ന സൈനികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാക്ക് സൈനികരുടെ വെടിവെയ്പ്പിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റു. താമസിയാതെ അദ്ദേഹം വീരചരമമടഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ ബറ്റാലിയൻ അംഗങ്ങൾ പോയിന്റ് 4875 കീഴടക്കി. പിന്നീട് ക്യാപ്റ്റൻ വിക്രം ബത്രയ്‌ക്ക് ഭാരതത്തിന്റെ ഏറ്റവും വലിയ സൈനിക ബഹുമതിയായ പരം വീർചക്ര മരണാനന്തര ബഹുമതിയായി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയുടെ യശ്ശസ് ഉയർത്തിയ ആ വീര പുരുഷന്റെ ജന്മ ദിനത്തിൽ അലയടിക്കുന്നത് ഒരേയൊരു വാചകം ‘യേ ദിൽ മാംഗേ മോർ’..

Tags: birth anniversarycaptain Vikram Batra
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies