യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതി; അയോദ്ധ്യയിലെ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്; സർവീസുകൾ നവംബർ മുതൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതി; അയോദ്ധ്യയിലെ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്; സർവീസുകൾ നവംബർ മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 07:33 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് യോ​ഗി സർക്കാർ. രാമക്ഷേത്രം തുറക്കുന്നതിനാൽ കേന്ദ്ര സർക്കാരിനൊപ്പം ഉത്തർപ്രദേശ് സർക്കാരും ഹൈവേകളുടെയും റെയിൽവേ സ്റ്റേഷനുകളുടേയുമെല്ലാം നവീകരണ തിരക്കിലാണ്. മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളവും ഇതിൽ ഉൾപ്പെടുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയാണ് അയോദ്ധ്യ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം. മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ജോലികൾ മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കേണ്ടത്. ഇതിനായി പദ്ധതിയിൽ ഉൾപ്പെട്ട മൊത്തം 821 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന്റെ 100 ശതമാനം ജോലികളും പൂർത്തിയായി. ഇതോടൊപ്പം വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട റൺവേയും രാത്രിയിൽ മൂടൽ മഞ്ഞുണ്ടാകുമ്പോൾ ലാൻഡിംഗിനുള്ള CAT-1, RESA സൗകര്യങ്ങളും എടിസി ടവറിന്റെ പണിയും 100 ശതമാനം പൂർത്തിയായതായി ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.

ടെർമിനൽ കെട്ടിടത്തിന്റെ 78 ശതമാനത്തിലധികം പണികൾ പൂർത്തിയായി. ബാക്കിയുള്ള ജോലികൾ നടന്നുവരികയാണെന്ന് പരിശോധനയ്‌ക്ക് ശേഷം എയർപോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഈ വർഷം തന്നെ വിമാന സർവീസ് ആരംഭിക്കാനാണ് പദ്ധതി. രാമക്ഷേത്രത്തിലെ രാംലാലയുടെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുമ്പ് നവംബർ മാസം മുതൽ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ആരംഭിക്കുമെന്ന് മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം ഡയറക്ടർ വിനോദ് കുമാറും പറഞ്ഞു.

ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. ഇതിനുശേഷം, യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ച് മറ്റ് നഗരങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കും. അയോദ്ധ്യ വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമ്മാണം അടുത്ത മാസം ഒക്ടോബറോടെ പൂർത്തിയാകും. മര്യാദ പുരുഷോത്തം ഭഗവാൻ ശ്രീരാമ വിമാനത്താവളമെന്നാണ് ശ്രീരാമഭൂമിയിലെ വിമാനത്താവളത്തിന് പേര് നൽകിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഓക്ടോബറോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് രാജ്യത്തിന് സമർപ്പിക്കാനുള്ള പദ്ധതിയിലാണ് യോഗി സർക്കാർ.

Tags: UP CM Yogi AdityanathAyodhya Ram Mandiryogi
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies