ഇന്ത്യൻ സംസ്കാരവും ആത്മീയതയും തുളുമ്പുന്ന അത്ഭുതം; ദേവീദേവന്മാരുടെ 20,000-ലധികം ശില്പങ്ങൾ; അക്ഷർധാം ക്ഷേത്രത്തിന്റെ പ്രത്യേകതകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ സംസ്കാരവും ആത്മീയതയും തുളുമ്പുന്ന അത്ഭുതം; ദേവീദേവന്മാരുടെ 20,000-ലധികം ശില്പങ്ങൾ; അക്ഷർധാം ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 11:09 pm IST
Akshardham Temple
FacebookTwitterWhatsAppTelegram

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ദർശനം നടത്തിയത് വലിയ വാർത്തയായിരുന്നു. ഭാര്യ അക്ഷിതാ മൂർത്തിക്കൊപ്പമാണ് ഋഷി സുനക് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെത്തിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ലോകമൊട്ടാകെ അക്ഷർധാം ക്ഷേത്രം ശ്രദ്ധ നേടുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നായ അക്ഷർധാം ക്ഷേത്രത്തപ്പറ്റി അറിയാം.

അക്ഷർധാം അല്ലെങ്കിൽ അക്ഷരധാം എന്നും ക്ഷേത്രം അറിയപ്പെടുന്നു. ഡൽഹിയിൽ 100 ഏക്കറോളം സ്ഥലത്താണ് സ്വാമിനാരായൺ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 10,000 വർഷം പഴക്കമുള്ള ഭാരതത്തിന്റെ സംസ്കാരം, ആത്മീയത, വാസ്തുവിദ്യ എന്നിവയാൽ അനു​ഗ്രഹീതമാണ് അക്ഷർധാം ക്ഷേത്രം. 141 അടി ഉയരം, 316 അടി വീതി, 356 അടി നീളത്തിലുമായി പണികഴിപ്പിച്ച അക്ഷർധാം ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ക്ഷേത്രം ഇടംപിടിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയ്‌ക്കത്തു നിന്നും പുറത്തുനിന്നും ഇവിടേയ്‌ക്ക് ജനങ്ങൾ എത്തുന്നു.

തീമാറ്റിക് ഗാർഡൻ, സംസ്‌കൃതി വിഹാർ, മ്യൂസിക്കൽ ഫൗണ്ടൈൻ, ഗാർഡൻ ഓഫ് ഇന്ത്യ തുടങ്ങിയവ അക്ഷർധാം ക്ഷേത്ര സമുച്ചയത്തിനുള്ളിലെ പ്രധാന ആകർഷണമാണ്. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്. അഞ്ച് വർഷമെടുത്താണ് ഏകദേശം 11,000 കരകൗശല വിദഗ്ധർ അക്ഷരധാം ക്ഷേത്രം നിർമ്മിച്ചത്. സ്റ്റീലോ, കോൺക്രീറ്റോ ഉപയോഗിക്കാതെ മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൊത്തുപണികളാൾ അലങ്കരിച്ച 234 തൂണുകളും ഒമ്പത് താഴികക്കുടങ്ങളും ദേവന്മാരുടെയും ദേവതകളുടെയും 20,000-ലധികം കണ്ണഞ്ചിപ്പിക്കുന്ന വാസ്തുവിദ്യകളും ഇവിടെയുണ്ട്. ദേശീയ തലസ്ഥാനത്ത് 86,342 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രാവിലെ 9:30 മുതൽ രാത്രി 8 മണി വരെയാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. എല്ലാ മതവിഭാ​ഗക്കാർക്കും ക്ഷേത്രത്തിൽ ദർശനം നടത്താം. പ്രവേശനം സൗജന്യമാണ്. എന്നാൽ എല്ലാ ദിവസവും വൈകുന്നേരം ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിക്കുന്ന വാട്ടർ ഷോയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്യണം. വെെകുന്നേരം 7:15 നാണ് പ്രദർശന സമയം. സുരക്ഷയുടെ ഭാ​ഗമായി കളിപ്പാട്ടങ്ങൾ, ഭക്ഷണം, പാനീയങ്ങൾ, പുകയില, ബാഗുകൾ, പഴ്സുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ക്ഷേത്ര പരിസരത്തിനകത്ത് കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: rishi sunakAkshardham Temple
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies