ലോകമെങ്ങും ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത്. സ്റ്റെെൽ മന്നന്റെ നടപ്പിലും എടുപ്പിലുമെല്ലാം ഉണ്ടാകുന്ന സ്റ്റെെലിനും തലൈവരുടെ സ്വാഭാവ സംവിശേഷതയ്ക്കും ആരാധകർ ഏറെയാണ്. രജനികാന്തിനെ തമിഴകത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും ഈ മാനറിസങ്ങളാണ്. ഇപ്പോഴിതാ രജനികാന്ത് രാഘവേന്ദ്ര ക്ഷേത്രദർശനത്തിനു പോയപ്പോഴുള്ള ഒരു വീഡിയോയാണ് വെെറലാകുന്നത്.
Only #Thalaivar can plan and do this way.. 👌 pic.twitter.com/8Ao70Sfc9T
— Ramesh Bala (@rameshlaus) September 9, 2023
രജനികാന്ത് ക്ഷേത്രദർശനം നടത്തുന്നതിനിടെ പൂജാരിയ്ക്ക് നല്കാൻ പണം എടുക്കുന്ന ഒരു വീഡിയോ വളരെ കൗതുകത്തോടെയാണ് ആരാധകര്‍ കാണുന്നത്. പേഴ്സിൽ നിന്നോ അല്ലെങ്കില്‍ പോക്കറ്റിൽ നിന്നോ ആണ് സാധാരണ പണം എടുത്ത് നൽകുന്നത്. അതില്‍ വ്യത്യസ്തമായ പല രീതികളും ഉണ്ടാകും. എന്നാൽ ക്ഷേത്രത്തില്‍ നല്കാൻ തന്റെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്നും പണമെടുക്കുകയാണ് രജനികാന്ത്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വെെറലാകുന്നത്. സൂപ്പർ സ്റ്റാർ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ എളിമയെയും ഈ സ്റ്റെെലിനെയും നിരവധി ആരാധകരാണ് പുകഴ്ത്തുന്നത്.
അതുപോലെ തലൈവര്‍ ഇത്തരത്തിൽ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ പണം സൂക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തിന് പ്രേക്ഷകരും ഉത്തരം കണ്ടെത്തിയിട്ടുണ്ട്. പൊതുവേ ബസ് കണ്ടക്ടര്‍മാരുടെ ഒരു രീതിയാണിത്. സൂപ്പര്‍താരമാകും മുന്നേ രജനികാന്ത് കണ്ടക്ടറായിരുന്നല്ലോ. അതിനാൽ അന്നത്തെ ശീലം അദ്ദേഹം പിന്തുടര്ന്നാകാമെന്നാണ് പറയുന്നത്. സാഹചര്യം കൊണ്ടോ അല്ലങ്കിൽ സ്റ്റെെലോ തന്നെ ആകാം ഷര്‍ട്ടിന്റെ ചുരുട്ടില്‍ പണം സൂക്ഷിച്ചത് എന്നാണ് ചില ആരാധകർ പഫയുന്നത്.
രജനികാന്ത് ചിത്രം ജയിലര്‍ നിലവിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് . വലിയ ആവേശത്തോടെയാണ് രജനികാന്ത് ചിത്രം ജയിലറിനെ മലയാളികൾ വരവേറ്റത്. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രത്തിൽ രജനീകാന്തിനൊപ്പം മലയാളത്തിലെയും കന്നഡയിലെയും താരരാജക്കന്മാരും അണിനിരന്നിരുന്നു. കാമിയോ വേഷങ്ങളിലെത്തിയ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും കയ്യടികളോടെയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. ഇന്നലെ ചെന്നൈയില്‍ വെച്ച്, തിയറ്ററുകളിൽ നിന്നും 550 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയ ജയിലറിന്റെ വിജയാഘോഷമുണ്ടായിരുന്നു. ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് ചിത്രത്തിന്രെ നിര്‍മാതാവായ സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന് സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു. ചിത്രത്തിന്റെ ഓര്‍മയ്ക്കായി ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് ഇന്നലെ കലാനിധി മാരന് വിതരണം ചെയ്തത്. ആഘോഷത്തിൽ പങ്കെടുക്കാൻ നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. തുടർന്ന് കേക്കും മുറിച്ചായിരുന്നു ജയിലറിന്റെ വിജയാഘോഷം.
Comments