ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവെച്ച പണം എടുത്ത് നൽകി രജനികാന്ത്; തലൈവർ ഇത്ര സിംപിളോ? വെെറൽ വീഡിയോ കാണാം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവെച്ച പണം എടുത്ത് നൽകി രജനികാന്ത്; തലൈവർ ഇത്ര സിംപിളോ? വെെറൽ വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 01:02 pm IST
Facebook
Twitter
WhatsAppTelegram

ലോകമെങ്ങും ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത്. സ്റ്റെെൽ മന്നന്റെ നടപ്പിലും എടുപ്പിലുമെല്ലാം ഉണ്ടാകുന്ന സ്റ്റെെലിനും തലൈവരുടെ സ്വാഭാവ സംവിശേഷതയ്‌ക്കും ആരാധകർ ഏറെയാണ്. രജനികാന്തിനെ തമിഴകത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും ഈ മാനറിസങ്ങളാണ്. ഇപ്പോഴിതാ രജനികാന്ത് രാഘവേന്ദ്ര ക്ഷേത്രദർശനത്തിനു പോയപ്പോഴുള്ള ഒരു വീ‍‍ഡിയോയാണ് വെെറലാകുന്നത്.

Only #Thalaivar can plan and do this way.. 👌 pic.twitter.com/8Ao70Sfc9T

— Ramesh Bala (@rameshlaus) September 9, 2023

രജനികാന്ത് ക്ഷേത്രദർശനം നടത്തുന്നതിനിടെ പൂജാരിയ്‌ക്ക് നല്‍കാൻ പണം എടുക്കുന്ന ഒരു വീഡിയോ വളരെ കൗതുകത്തോടെയാണ് ആരാധകര്‍ കാണുന്നത്. പേഴ്‍സിൽ നിന്നോ അല്ലെങ്കില്‍ പോക്കറ്റിൽ നിന്നോ ആണ് സാധാരണ പണം എടുത്ത് നൽകുന്നത്. അതില്‍ വ്യത്യസ്‍തമായ പല രീതികളും ഉണ്ടാകും. എന്നാൽ ക്ഷേത്രത്തില്‍ നല്‍കാൻ തന്റെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്നും പണമെടുക്കുകയാണ് രജനികാന്ത്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വെെറലാകുന്നത്. സൂപ്പർ സ്റ്റാർ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ എളിമയെയും ഈ സ്റ്റെെലിനെയും നിരവധി ആരാധകരാണ് പുകഴ്‌ത്തുന്നത്.

അതുപോലെ തലൈവര്‍ ഇത്തരത്തിൽ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ പണം സൂക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തിന് പ്രേക്ഷകരും ഉത്തരം കണ്ടെത്തിയിട്ടുണ്ട്. പൊതുവേ ബസ് കണ്ടക്ടര്‍മാരുടെ ഒരു രീതിയാണിത്. സൂപ്പര്‍താരമാകും മുന്നേ രജനികാന്ത് കണ്ടക്ടറായിരുന്നല്ലോ. അതിനാൽ അന്നത്തെ ശീലം അദ്ദേഹം പിന്തുടര്‍ന്നാകാമെന്നാണ് പറയുന്നത്. സാഹചര്യം കൊണ്ടോ അല്ലങ്കിൽ സ്റ്റെെലോ തന്നെ ആകാം ഷര്‍ട്ടിന്റെ ചുരുട്ടില്‍ പണം സൂക്ഷിച്ചത് എന്നാണ് ചില ആരാധകർ പഫയുന്നത്.

രജനികാന്ത് ചിത്രം ജയിലര്‍ നിലവിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് . വലിയ ആവേശത്തോടെയാണ് രജനികാന്ത് ചിത്രം ജയിലറിനെ മലയാളികൾ വരവേറ്റത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ രജനീകാന്തിനൊപ്പം മലയാളത്തിലെയും കന്നഡയിലെയും താരരാജക്കന്മാരും അണിനിരന്നിരുന്നു. കാമിയോ വേഷങ്ങളിലെത്തിയ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും കയ്യടികളോടെയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. ഇന്നലെ ചെന്നൈയില്‍ വെച്ച്, തിയറ്ററുകളിൽ നിന്നും 550 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയ ജയിലറിന്റെ വിജയാഘോഷമുണ്ടായിരുന്നു. ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് ചിത്രത്തിന്രെ നിര്‍മാതാവായ സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്‍തു. ചിത്രത്തിന്റെ ഓര്‍മയ്‍ക്കായി ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് ഇന്നലെ കലാനിധി മാരന്‍ വിതരണം ചെയ്‍തത്. ആ​ഘോഷത്തിൽ പങ്കെടുക്കാൻ നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. തുടർന്ന് കേക്കും മുറിച്ചായിരുന്നു ജയിലറിന്റെ വിജയാഘോഷം.

Tags: Rajinikanthrajinikanth temple
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies