'ഈ നരകത്തിൽ നിന്ന് മോചിപ്പിക്കാൻ നരേന്ദ്രമോദിയോട് അഭ്യർത്ഥിക്കുകയാണ്; ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങൾ പട്ടിണി മൂലം മരിക്കുകയാണ്'; മുദ്രാവാക്യവുമായി പാക് അധിനിവേശ കശ്മീരികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈ നരകത്തിൽ നിന്ന് മോചിപ്പിക്കാൻ നരേന്ദ്രമോദിയോട് അഭ്യർത്ഥിക്കുകയാണ്; ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങൾ പട്ടിണി മൂലം മരിക്കുകയാണ്’; മുദ്രാവാക്യവുമായി പാക് അധിനിവേശ കശ്മീരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 03:05 pm IST
Facebook
Twitter
WhatsAppTelegram

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിൽ കാലങ്ങളായി പാകിസ്താൻ വിരുദ്ധ പ്രതിഷേധം അലയടിക്കുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും ഭക്ഷ്യക്ഷാമത്തിനും അമിത നികുതി ചുമത്തലിനുമെതിരെ പാക് അധീനിവേശ കശ്മീരിലെ ജനങ്ങൾ തെരുവിലിറങ്ങി.

പിഒകെയിലെ ആക്റ്റിവിസ്റ്റായ ഷബീർ ചൗധരി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. വീഡിയോയിൽ പാക് സർക്കാരിനെ കടുത്ത ഭാഷയിലാണ് ഷബീർ ചൗധരി വിമർശിക്കുന്നത്. പാക് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടുന്നുണ്ട്.

ഉയർന്ന പണപ്പെരുപ്പം, ലോഡ് ഷെഡ്ഡിംഗ്, ഭക്ഷ്യ ദൗർലഭ്യം തുടങ്ങിയ പ്രതിസന്ധിക്കിടയിൽ യുക്തിരഹിതമായാണ് പാക് സർക്കാർ നികുതി ചുമത്തുന്നത്. പാകിസ്താനിൽ നിന്ന് അവരെ മോചിപ്പിക്കാൻ പിഒകെയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടുകയാമെന്ന് ഷബീർ ചൗധരി തുറന്ന് സമ്മതിക്കുന്നു.

ജനങ്ങളുടെ പ്രതിഷേധത്തിൽ പാകിസ്താൻ അസ്വസ്ഥനാണ്. നിയന്ത്രണരേഖയ്‌ക്ക് സമീപം താമസിക്കുന്ന പിഒകെയിലെ ജനങ്ങൾ പാകിസ്താന്റെ നിയമവിരുദ്ധമായ അധിനിവേശത്തിൽ നിന്നും തങ്ങളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങൾ പട്ടിണി മൂലം മരിക്കുകയാണ്, ദയവായി ഈ നരകത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ്  തെരുവിലിറങ്ങുന്നത് അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ പറഞ്ഞു.

അഴിമതി, തെറ്റായ നയങ്ങൾ എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമാക്കിയ പാക് സർക്കാരിന്റെ നടപടിയെ ഷബിർ അലി നിശിതമായി വിമർശിച്ചു.  പ്രദേശം പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഉയർന്ന വൈദ്യുതി ബില്ലുകൾ അടയ്‌ക്കാൻ പിഒകെയിലെ ജനങ്ങൾ
നിർബന്ധിതരാണെന്ന് അദ്ദേഹം പറഞ്ഞു . പണമില്ലാത്ത പാകിസ്താനിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വൈദ്യുതിയുടെ വില ഇരട്ടിയായി വർദ്ധിച്ചു. പിഒകെയിൽ, ഗോതമ്പ് മാവിനും മറ്റ് അവശ്യവസ്തുക്കൾക്കും കനത്ത നികുതി ചുമത്തുന്നത് മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പാകിസ്താന്റെ ദുർഭരണത്തിൽ കൊടിയ ദുരിതമനുഭവിക്കുകയാണ് പാക് അധീനിവേശ കശ്മീരിലെ ജനങ്ങൾ.

സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്നത് ഭാരതമാണ്. അതിനാലാണ്  പ്രധാനമന്ത്രിയുടെ സഹായം അഭ്യർത്ഥിക്കുന്നതെന്ന് ഷബിർ പറഞ്ഞു. പാക് സർക്കാർ പിഒകെയിലെയും ഗിൽജിത് ബാൾട്ടിസ്ഥാനിലെയും നിവാസികളെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1947-ൽ പാകിസ്താൻ നിയമവിരുദ്ധമായി കൈയ്യേറിയ പ്രദേശമാണ് പാക് അധിനിവേശ കശ്മീർ. അന്നുമുതൽ അവിടത്തെ ജനങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ അന്താരാഷ്‌ട്ര ഇടപെടൽ ആവശ്യപ്പെടുകയാണ്.

Tags: PAK GovtPOKProtestpm modi
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies