അനന്തഭദ്രം സിനിമയിലെ വെളിച്ചപ്പാട് വി പരമേശ്വരൻ നായർ അന്തരിച്ചു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അനന്തഭദ്രം സിനിമയിലെ വെളിച്ചപ്പാട് വി പരമേശ്വരൻ നായർ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 07:55 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സിനിമ-നാടക നടൻ വി. പരമേശ്വരൻ നായർ (85) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് സ്വദേശിയായ രമേശ്വരൻ നായർ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിൽ സ്ഥിരതാമസക്കാരനാണ്.

സൈനികനായാണ് ജോലി ആരംഭിക്കുന്നത്. പിന്നീട് 1968 മുതൽ 1991 വരെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.ഡി.പി.എല്ലിലെ ജിവനക്കാരനായി. വിരമിച്ചതിന് ശേഷം നാടകപ്രവർത്തനം, മലയാളിസംഘടനാ പ്രവർത്തനം, രാഷ്‌ട്രീയപ്രവർത്തനം തുടങ്ങി പൊതു പ്രവർത്തന രം​ഗത്ത് സജീവമായി. മദിരാശി കേരളസമാജം ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിക്കുകയും ഉപദേശകനാവുകയും ചെയ്തിരുന്നു. സിനിമ, സീരിയൽ, നാടകം, പരസ്യചിത്രം എന്നിവയിൽ അഭിനയിച്ചു. സന്തോഷ് ശിവന്റെ ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തിരുന്നു.

സംഘമിത്ര എന്ന നാടകസംഘം തുടങ്ങിയപ്പോൾ മുൻനിരയിലുണ്ടായത് പരമേശ്വരൻ നായരായിരുന്നു. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്‌കാരം, ‘നഷ്ടവർണങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ടാറ്റ ധൻ ഫൗണ്ടേഷന്റെ മികച്ച അഭിനേതാവിനുളള പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. നന്ദംപാക്കം ട്രേഡ് സെന്ററിനടുത്തുള്ള വുഡ് ക്രീക്ക് കൊൺടിയിലെ വീട്ടിൽ അന്ത്യകർമങ്ങൾക്കുശേഷം ഇന്ന് വൈകീട്ട് അഞ്ചിന് നന്ദംപാക്കം ശ്മശാനത്തിൽ സംസ്കാരം നടക്കും. രാജലക്ഷ്മിയാണ് ഭാര്യ. മക്കൾ: ധനഞ്ജയൻ, സംഘമിത്ര, ഐശ്വര്യ. മരുമകൻ: കപിലൻ.‌

Tags: SUBAnanthabhadramV parameswaran Nair
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies