പത്തനംതിട്ട: സന്നിധാനത്ത് പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കും. തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് അഭിമുഖം നടക്കുക. ശബരിമലയിലേക്ക് 83 ഉം, മാളികപ്പുറത്തേക്ക് 54 അപേക്ഷകളുമാണ് ഇത്തവണ ലഭിച്ചത്.
അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, വിജിലൻസ് പരിശോധന എന്നിവയ്ക്ക് ശേഷം ശബരിമലയിലേക്ക് 51, മാളികപ്പുറത്തേക്ക് 36 എന്നിങ്ങനെയാണ് അഭിമുഖത്തിനായി അർഹത നേടിയത്. 14-ന് ശബരിമലയിലേക്കുള്ള അഭിമുഖമാണ് നടക്കുക. 15-ന് മാളികപ്പുറത്തേക്കുമുള്ള അഭിമുഖം നടക്കും. അഭിമുഖത്തിലൂടെ പ്രാഥമിക പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നവരുടെ പേരുകൾ ഒക്ടോബർ 18-ന് സന്നിധാനത്ത് നറുക്കിട്ടാകും പുതിയ മേൽശാന്തിയെ കണ്ടെത്തുക.
Comments