കേരളം നിപയെ അറിഞ്ഞ് തുടങ്ങിയത് 2018 മുതൽ; അതിജീവിച്ചത് ചടുലമായ പ്രവർത്തനങ്ങളിലൂടെ, നാൾവഴികൾ...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കേരളം നിപയെ അറിഞ്ഞ് തുടങ്ങിയത് 2018 മുതൽ; അതിജീവിച്ചത് ചടുലമായ പ്രവർത്തനങ്ങളിലൂടെ, നാൾവഴികൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 08:13 am IST
FacebookTwitterWhatsAppTelegram

നാലാം തവണയാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 2018 മേയിലാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. അത് കേരളത്തിൽ തന്നെ ആയിരുന്നു. 17 പേര്‍ക്കാണ് നിപ മൂലം അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നിപ ബാധിതരെ ശുശ്രൂഷിച്ച് അതേ രോഗം വന്ന് മരിച്ച സിസ്റ്റര്‍ ലിനിയെ കേരളത്തിലുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

2018 ലെ നിപ ഭീതിയിലും കോഴിക്കോടും മലപ്പുറത്തും ആയിരുന്നു നിപ ബാധിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സാബിത്ത് മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. പനി ബാധിച്ചെത്തിയ സാബിത്ത് തലച്ചോറില്‍ അണുബാധയുണ്ടായാണ് മരിച്ചത്. മേയ് 18-ന് സാബിത്തിന്റെ സഹോദരന്‍ സ്വാലിഹിനും സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ബന്ധുവിനും പിതാവിനും സമാനമായ രീതിയിൽ ​രോ​ഗബാധിതരായി. ഇതോടെയാണ് നിപ സംശയം ആരോ​ഗ്യപ്രവർത്തകർക്കിടയിൽ ഉയർന്നത്.

പിന്നാലെ മണിപ്പാലിലും പിന്നീട് പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിന്നെത്തിയ സാംപിൾ പരിശോധനാ ഫലവും വന്നതോടെ കേരളം വൻ ജാ​ഗ്രതയിലായി. അന്നത്തെ ആരോ​ഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചതിനാൽ ജൂലായ് ഒന്നിന് കേരളം നിപ വിമുക്തമായി പ്രഖ്യാപിക്കാൻ സാധിച്ചു. സമ്പർക്കപ്പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ വേ​ഗത്തിലായിരുന്നു നീക്കിയത്. എന്നാൽ ഇത്രയും ചെയ്തു വന്നപ്പോൾ 17 പേരുടെ ജീവൻ നിപ കാർന്നു തിന്നു കഴി‍ഞ്ഞിരുന്നു.

ചികിത്സയ്‌ക്കായി സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിയപ്പോഴാണ് രോ​ഗം പടർന്നത്. പേരാമ്പ്ര ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയുടെ മരണം ഉൾപ്പെടെ കേരളത്തെ ഭീതിയിലാഴ്‌ത്തിയിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മറ്റൊരു നഴ്സിനുൾപ്പെടെ വൈറസ് ബാധിച്ചിരുന്നു.

ഒന്നര മാസത്തിന് ശേഷം കേരളം നിപ വിമുക്തമായപ്പേൾ ജീവിതത്തിലേക്ക് തിരികെ എത്തിയത് മെഡിക്കല്‍ കോളേജിലെ നഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണ്. ഒരു വര്‍ഷത്തിനുശേഷം എറണാകുളത്ത് വിദ്യാര്‍ഥിക്ക് നിപ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞിരുന്നു. വീണ്ടും 2021-ൽ സെപ്തംബർ 5 ന് നിപ കോഴിക്കോടെത്തി. ചാത്തമംഗലം പഞ്ചായത്തിലെ 12-കാരനാണ് അന്ന നിപ ബാധിച്ച മരണപ്പെട്ടത്.

ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തിൽ പെട്ട ആർഎൻഎ വെറസുകളാണ് നിപ വൈറസുകൾ. പ്രധാനമായും പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് ജനുസ്സിൽ പെട്ട വവ്വാലുകളാണ് നിപ വൈറസ് പരത്തുന്നത്. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.

മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ എന്ന പേരില്‍ ഈ വൈറസ് അറിയപ്പെടുന്നത്. മലേഷ്യയിൽ വവ്വാലുകളിൽ നിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോ​ഗം പകരുകയും ചെയ്തിരുന്നു. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ത്തന്നെ പ്രധാന മുന്‍കരുതലായി മാസ്‌ക് വയ്‌ക്കുന്ന ശീലമാക്കണം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതിനാലാണ് നിപ മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.

Tags: NIPAH
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies