കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം; ബൈക്കിൽ നിന്ന് വീണ യുവാവിന്റെ നട്ടെല്ലൊടിഞ്ഞു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം; ബൈക്കിൽ നിന്ന് വീണ യുവാവിന്റെ നട്ടെല്ലൊടിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 11:39 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് അപകടത്തിൽപെട്ടത്. ഇരുപതുകാരന്റെ നട്ടെല്ലിനും കാൽ മുട്ടിനും ഗുരുതര പരിക്കേറ്റു. എറണാകുളം കോമ്പാറ മാർക്കറ്റിൽ റോഡിലാണ് അപകടം. ഇറച്ചി വിൽപ്പനക്കാരനായ ഇർഫാൻ ഹോട്ടലുകളിലേക്കുള്ള ഇറച്ചി വിതരണം ചെയ്ത് തിരിച്ചു വരുമ്പോഴായിരുന്നു അപകടത്തിൽ പെടുന്നത്.

മുമ്പേ പോയ കോൺക്രീറ്റ് മിക്സ്ചർ ലോറിയിൽ തട്ടി കേബിൾ റോഡിലേക്ക് താഴ്ന്ന് കിടക്കുകയായിരുന്നു.പിന്നാലെ വന്ന ഇർഫാന്റെ കഴുത്തിൽ കേബിൾ കുരുങ്ങുകയും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തലയിലുണ്ടായിരുന്ന ഹെൽമെറ്റും തെറിച്ചുപോയി. നാട്ടുകാർ ചേർന്ന് ഇരുപതുകാരനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് ഇർഫാൻ. സംഭവത്തെ തുടർന്ന് കേബിൾ സേവന ദാദാവിനെതിരെ കേസെടുത്തെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ജൂലൈ 2-നാണ് എറണാകുളം ചെമ്പുമുക്കിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ഫോർട്ട് കൊച്ചി സ്വദേശിയായ അലൻ ആൽബർട്ട് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അലൻ (25) ചെമ്പുമുക്കിൽ അപകടത്തിൽപെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തിൽ കുരുങ്ങിയ കേബിൾ താഴ്ന്നപ്പോൾ അതുവഴി സ്‌കൂട്ടറിൽ വന്ന അലന്റെ കഴുത്തിൽ വരിഞ്ഞു മുറുകുകയായിരുന്നു. സമീപ കാലത്ത് ഇത്തരത്തിൽ 13 അപകടങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. ഇതിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.

 

Tags: Accidentcable
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies