'സവിശേഷമായ നേതൃത്വ പാടവം; പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്': ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സവിശേഷമായ നേതൃത്വ പാടവം; പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്’: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 05:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചതെന്ന് ആർ. സഞ്ജയൻ പറഞ്ഞു.

‘ബിജെപിയുടെ മുതിർന്ന നേതാവും സംഘ പ്രചാരകനുമായിരുന്ന പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്. രാഷ്‌ട്രീയ സ്വയം സേവക സംഘമുൾപ്പെടെയുള്ള മറ്റു ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായകമായ സംഭാവന ചെയ്തിട്ടുള്ള അവിസ്മരണീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സംഘകാഴ്ചപ്പാടുകളും, സഹജമായ വ്യക്തിത്വ സവിശേഷതകളും അദ്ദേഹത്തെ സർവ്വസ്വീകാര്യനാക്കി മാറ്റി. അടിയന്തിരാവസ്ഥയ്‌ക്ക് ശേഷമാണ് സംഘപ്രവർത്തനം കേരളത്തിൽ കുതിച്ചുയർന്നത്.

പഴയ തിരുവിതാംകൂർ പ്രദേശത്ത്, പ്രത്യേകിച്ച് ദക്ഷിണ കേരളത്തിൽ സംഘപ്രവർത്തനത്തിന്റെ അടിത്തറ വിപുലപ്പെടുത്തുക മാത്രമല്ല അതിനെ കൂടുതൽ ജനസ്വാധീനമുള്ളതാക്കി മാറ്റിയത് മുകുന്ദന്റെ സവിശേഷമായ നേതൃത്വ പാടവമാണ്. സാമൂഹ്യ ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ സ്വാധീനമുള്ള വ്യക്തികളെ സമ്പർക്കം ചെയ്ത് സംഘ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന പാടവം അത്ഭുതാവഹമാണ്.

ഏറ്റവും ഉന്നതരായ ആളുകൾക്കും ഏറ്റവും സർവ്വസാധാരണ സ്വയം സേവകർക്കും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്ന അദ്ദേഹം. നല്ലൊരു ശ്രോതാവുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വ്യക്തികളോട് ആഴത്തിൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ഹിന്ദു സംഗമം പ്രമാണിച്ച് നടന്ന വിശാല സാംഘിക്ക്, കരമന സംഘശിക്ഷാ വർഗുമായി ബന്ധപ്പെട്ട റൂട്ട് മാർച്ച് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ വെല്ലുവിളിച്ച സംഭവം, ശങ്കുമുഖത്തെ ആറാട്ടുകടവിൽ പോപ്പിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർത്തപ്പെട്ട പ്രസംഗവേദിയെ ചുറ്റിപറ്റി ഉണ്ടായ തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യം എന്നിവ പി.പി മുകുന്ദന്റെ സംഘടനാ കുശലതയുടെയും നയതന്ത്ര പാടവത്തിന്റെയും ചില ഉദാഹരണങ്ങൾ മാത്രം.

സംഘത്തിന്റെ മാത്രമല്ല മറ്റ് പരിവാർ പ്രസ്ഥാനങ്ങളുടെ വളർച്ചയിലും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. സംഘത്തിൽ സംസ്ഥാനതല ചുമതല വഹിച്ചിരുന്ന വേളയിലാണ് അദ്ദേഹം ബിജെപിയുടെ പ്രവർത്തനത്തിലേക്ക് നിയുക്തനാകുന്നത്. അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവുകൾ കഴിഞ്ഞ രണ്ടര മൂന്ന് പതിറ്റാണ്ട് കാലം സംഘ പ്രസ്ഥാനത്തിനോ സമൂഹത്തിനോ വേണ്ടവണ്ണം ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. അത് തീർച്ചയായും ഒരു നഷ്ടമാണ്. ആ ജീവിത സ്മരണയ്‌ക്ക് മുന്നിൽ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികൾ അർപ്പിക്കുന്നു.’- ആർ. സഞ്ജയൻ അനുസ്മരിച്ചു.

Tags: BJPRSSP P MukundanBhararathiya Vichara Kendram
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies