മുകുന്ദേട്ടന് വിട നൽകാനൊരുങ്ങി കേരളം; സംസ്‌കാരം ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുകുന്ദേട്ടന് വിട നൽകാനൊരുങ്ങി കേരളം; സംസ്‌കാരം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 06:29 am IST
Facebook
Twitter
WhatsAppTelegram

ബിജെപിയുടെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്‌ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷമാകും പേരാവൂർ മണത്തണയിലെ വീട്ടിൽ ഭൗതിക ദേഹം എത്തിക്കുന്നത്.

പുലർച്ചെ 5.15-ഓടെ കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികദേഹം എത്തിച്ചു. നിരവധി പ്രവർത്തകരാണ് മുകുന്ദേട്ടനെ ഒരുനോക്ക് കാണാനെത്തിയത്.
കോഴിക്കോട് ടൗൺ ഹാളിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയടക്കം സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ മുകുന്ദേട്ടന് അന്ത്യാഞ്ജലി അർപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് കോഴിക്കോട്ടെ പൊതുദർശന ചടങ്ങുകൾ പൂർത്തിയായത്. ഇതിന് ശേഷം ഭൗതികദേഹം തലശ്ശേരിയിലേക്ക് കൊണ്ട് പോയി. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരാണ് പിപി മുകുന്ദന്റെ ഭൗതിക ദേഹത്തെ അനുഗമിച്ചിരുന്നത്.

ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് പി പി മുകുന്ദന്റെ മൃതദേഹം പ്രാന്ത കാര്യാലയമായ മാധവ നിവാസിൽ എത്തിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരൻ, ഹൈബി ഈഡൻ എം പി, മേയർ അഡ്വ.എം അനിൽകുമാർ, മുൻ എം പി സുരേഷ് കുറുപ്പ്, ബി ജെ പി നേതാക്കളായ ഡോ.കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ, ആർ എസ് എസ് പ്രാന്തകാര്യവാഹ് പി എൻ ഈശ്വരൻ, പ്രാന്തപ്രചാരക് എസ് സുദർശൻ, സംഘടനാ സെക്രട്ടറി കെ സുഭാഷ് എന്നിവർ അന്തിമോപചാരമർപ്പിച്ചു. വൈകുന്നേരത്തോടെ തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോയ ഭൗതികദേഹത്തെ നേതാക്കൾ അനുഗമിച്ചു. കടന്നു പോയ വഴികളിലെല്ലാം നിരവധി പ്രവർത്തകർ തങ്ങളുടെ പ്രായപ്പെട്ട മുകുന്ദേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നിന്നു.

ആർജ്ജവവും ആജ്ഞാശക്തിയും ഒത്തിണങ്ങിയ രാഷ്‌ട്രീയ നേതാവായിരുന്ന മുകുന്ദേട്ടന് കണ്ണീരിൽ കുതിർന്ന യാത്ര മൊഴിയേകുകയാണ് ജന്മനാട്. വ്യക്തിപരമായ വലിയ സമ്പർക്ക വലയവും സ്‌നേഹ ബന്ധങ്ങളും അവസാനം വരെ കാത്തുസൂക്ഷിച്ച മികച്ച പൊതു പ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാവനസ്മരണക്കു മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് ഓരോ പ്രവർത്തകരും.

 

Tags: DeathPP Mukundan
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies