ന്യൂഡൽഹി: രാഷ്ട്രഭാഷയുടെ മഹത്വം ഉയർത്തിക്കാട്ടിക്കൊണ്ട് ഇന്ന് രാജ്യമെമ്പാടും ‘ഹിന്ദി ദിവസ്’ ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
‘എല്ലാവർക്കും ഹിന്ദി ദിവസത്തിൽ ആശംസകൾ നേരുന്നു. ദേശീയ ഐക്യത്തിന്റെയും മൈത്രിയുടെയും നൂലിഴ ശക്തിപ്പെടുത്താൻ ഹിന്ദി ഭാഷ തുടരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു,’ – എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
നിരവധി ഭാഷകൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ സംസ്ഥാനങ്ങളെ വിഭജിച്ചത് തന്നെ ഭാഷകളുടെ അടിസ്ഥാനത്തിലാണ്. ഭാരതീയരുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി. രാഷ്ട്ര ഭാഷയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് വർഷം തോറും സെപ്റ്റംബർ 14 ‘ഹിന്ദി ദിവസ്’ ആയി ആചരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം, രാജ്യത്ത് ഹിന്ദിയുടെ ഉന്നമനത്തിനായി 1949 സെപ്റ്റംബർ 14-നാണ് ഹിന്ദിയ്ക്ക് ഔദ്യോഗിക ഭാഷാ പദവി ലഭിച്ചത്.
1953 മുതൽ, രാഷ്ട്രഭാഷാ പ്രചാര സമിതിയുടെ ശുപാർശയെത്തുടർന്ന്, എല്ലാ വർഷവും സെപ്റ്റംബർ 14-ന് ഹിന്ദി ദിവസ് ആഘോഷിച്ച് വരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ കൂടിയാണ് ഹിന്ദി.
Comments