"ജയ് ശ്രീറാം വിളിക്കാനും ക്ഷേത്രത്തിൽ പോകാനും ഗോപൂജ നടത്താനും മടിയില്ല; ഹിന്ദുവായതിൽ ഋഷി സുനകിന് അഭിമാനം"; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ജയ് ശ്രീറാം വിളിക്കാനും ക്ഷേത്രത്തിൽ പോകാനും ഗോപൂജ നടത്താനും മടിയില്ല; ഹിന്ദുവായതിൽ ഋഷി സുനകിന് അഭിമാനം”; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 01:44 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ഹിന്ദു സ്വത്വം അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭാരതത്തിൽ എത്തിയ ഋഷി സുനക് തന്റെ ഹിന്ദു സ്വത്വം അഭിമാനത്തോടെയാണ് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയത്. താൻ ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്ന് സുനക് പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ പോകാനും ഗോമാതാവിനെ ആരാധിക്കാനും സന്യാസിമാരുടെ സാന്നിധ്യത്തിൽ ജയ് ശ്രീറാം ജയ് സീതാറാം എന്ന് വിളിക്കാനും അദ്ദേഹത്തിന് ഒരു മടിയുമില്ല, കാരണം അദ്ദേഹത്തിന്റെ പൈതൃകം സനാതന ധർമ്മത്തിന്റെ സംസ്‌കാരങ്ങളാലും മൂല്യങ്ങളാലും ബന്ധപ്പെട്ടിരിക്കുന്നു ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഇൻഡോറിലെ നാഥ് ക്ഷേത്രത്തിൽ ധ്വജസ്തംഭം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.

ഹിന്ദുവായതിൽ അഭിമാനം കൊള്ളുന്നതായി ഋഷി സുനക് ജി20 ഉച്ചകോടിക്ക് മുന്നോടിയായി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാരതത്തിൽ എത്തുന്ന വേളയിൽ ക്ഷേത്ര ദർശനം നടത്തണമെന്ന ആഗ്രഹം വെളിപ്പെടുത്തുകയായിരുന്നു. ‘ഞാൻ അഭിമാനിയായ ഒരു ഹിന്ദുവാണ്. അങ്ങനെയാണ് ഞാൻ വളർന്നത്. ഭാരതത്തിൽ എത്തിയാൽ ക്ഷേത്രം സന്ദർശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്തിടെ രക്ഷാബന്ധൻ ഉണ്ടായിരുന്നു. സഹോദരിയിൽ നിന്നും ബന്ധുവിൽ നിന്നും രാഖികളും ലഭിച്ചിരുന്നു. തിരക്കുകൾക്ക് ഇടയിലായിരുന്നതിനാൽ ജന്മാഷ്ടമി ആഘോഷിക്കാൻ കഴിഞ്ഞില്ല. ക്ഷേത്ര ദർശനം നടത്തിയാൽ ഈ ദുഃഖം മാറ്റാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും സുനക് പറഞ്ഞിരുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ഋഷി സുനക്കിനെയും ഭാര്യ അക്ഷത മൂർത്തിയെയും ”ജയ് ശ്രീ റാം” ചൊല്ലി അഭിവാദ്യം ചെയ്താണ് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ സ്വീകരിച്ചത്. ഭഗവദ് ഗീതയുടെയും ഹനുമാൻ ചാലിസയുടെയും പകർപ്പും, രുദ്രാക്ഷവും അശ്വനി കുമാർ ദമ്പതികൾക്ക് സമ്മാനിച്ചിരുന്നു.

രാജ്യതലസ്ഥാനത്ത് നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പ്രാർത്ഥനകൾക്ക് ശേഷം ആരതിയിലും ഇരുവരും പങ്കുച്ചേർന്നു. നഗ്‌നപാദനായി ഏറെ ഭക്തിയോടെയാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്.

ആഗോള തലത്തിൽ താൻ ഹിന്ദുവാണെന്ന് ആർജ്ജവത്തൊടെ പറയുന്ന നേതാവാണ് ഋഷി സുനക്. കേംബ്രിഡ്ജ് സർവകലാശാലയിൽ നടന്ന രാമകഥാ പ്രഭാഷണത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഏതൊരു ഹിന്ദുവിലും ആവേശം നിറയ്‌ക്കുന്നായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയിലല്ല, ഹിന്ദുവെന്ന നിലയിലാണ് താൻ ഇന്ന് ഇവിടെ എത്തിയിരിക്കുന്നതെന്നും ഋഷി സുനക് വ്യക്തമാക്കിയിരുന്നു.  മേശപ്പുറത്ത് ഗണപതിയുടെ ഒരു സ്വർണ്ണ വിഗ്രഹവും ഉണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു. ജയ് ശ്രീറാം മുഴക്കി തന്റെ പ്രസംഗം ആരംഭിച്ച ഋഷി സുനകിനെ നിറഞ്ഞ കൈയ്യടികളോടെയാണ് വരവേറ്റത്.

Tags: yogi adithya nathrishi sunakup cm
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies