ആൻഡമാനിൽ നിന്ന് പിടിച്ചെടുത്ത നൂറ് കോടിയുടെ എംഡിഎംഎയ്ക്ക് മലപ്പുറം  ബന്ധം; മുക്കിയ കപ്പലിൽ നിന്ന് ലഭിച്ച രാസലഹരി സൂക്ഷിച്ചത് കടലിലെ ബങ്കറിൽ; കൊറിയർ ഏജൻസി വഴി കേരളത്തിലേക്ക് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആൻഡമാനിൽ നിന്ന് പിടിച്ചെടുത്ത നൂറ് കോടിയുടെ എംഡിഎംഎയ്‌ക്ക് മലപ്പുറം  ബന്ധം; മുക്കിയ കപ്പലിൽ നിന്ന് ലഭിച്ച രാസലഹരി സൂക്ഷിച്ചത് കടലിലെ ബങ്കറിൽ; കൊറിയർ ഏജൻസി വഴി കേരളത്തിലേക്ക് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 10:16 am IST
FacebookTwitterWhatsAppTelegram

പോർട്ട്ബ്ലയർ: ആൻഡമാൻ തീരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത് നശിപ്പിച്ച നൂറു കോടി രൂപയുടെ രാസലഹരിക്ക് മലപ്പുറം  മഞ്ചേരി ബന്ധം. ഫെബ്രുവരി 21ന് മഞ്ചേരിയിൽ അറസ്റ്റിലായ സിറാജുദ്ദീൻ(28), റിയാസ്(31), നിശാന്ത്(28) എന്നിവർ കടത്താനായി സൂക്ഷിച്ച എംഡിഎംഎയാണ് കസ്റ്റംസും എക്സൈസും ചേർന്ന് നശിപ്പിച്ചത്. ആൻഡമാൻ തീരത്ത് മലാക്ക കടലിടുക്കിൽ ജപ്പാൻ സൈന്യം ഉപേക്ഷിച്ച ഒരു ബങ്കറിൽ നിന്നാണ് രാസലഹരി കഴിഞ്ഞ ദിവസം കണ്ടെടുത്തത്. 50 കിലോ മെറ്റാഫെറ്റാമിനാണ് ഇതിൽ നിന്നും കണ്ടെടുത്തത്. കേരളത്തിലേക്ക് ഒഴുകുന്ന എംഡിഎംഎയുടെ ആന്റമാൻ ബന്ധം അന്വേഷണ സംഘത്തിന് വെളിവായത് മഞ്ചേരി സ്വദേശികളുടെ അറസ്റ്റിലൂടെയാണ്.

2019 സെപ്തംബറിൽ മ്യാൻമാറിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 4000 കിലോ രാസലഹരിയടങ്ങിയ കപ്പൽ കസ്റ്റംസിനെ കണ്ട് മുക്കിയിരുന്നു. കാർ- നിക്കോബാർ കടൽ തീരത്തു നിന്നും കോസ്റ്റ്ഗാർഡും നാവികസേനയും അന്താരാഷ്‌ട്രാ മാഫിയ സംഘത്തിലെ ആറ് പേരെ അന്ന് ചെറു കപ്പലിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 300 കോടി വില വരുന്ന രാസലഹരിയായ കെറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കപ്പൽ പിടിയിലാകുമെന്നുറപ്പായപ്പോൾ മുക്കുകയായിരുന്നു. വൻ മയക്കുമരുന്ന് ശേഖരത്തോട് കൂടിയാണ് കപ്പൽ കടലിൽ മുക്കിയത്. തുടർന്ന് കപ്പലിലുണ്ടായിരുന്നവർ ചെറു ബോട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. കേസിൽ പ്രതിരോധമന്ത്രാലയും നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

അന്ന് മുങ്ങിയ കപ്പൽ ക്രമേണ ആൻഡമാൻ തീരത്തിനടുത്ത് അടിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നുള്ള മയക്കുമരുന്നാണ്, ചില ആൻഡമാൻ നിവാസികളുടെ സഹായത്തോടെ ശേഖരിച്ച് മഞ്ചേരി സ്വദേശികൾ ബങ്കറുകളിൽ സൂക്ഷിച്ചിരുന്നത്. ദ്വീപിലെ സ്വകാര്യ കുറിയർ ഏജൻസികൾ വഴിയാണ് എംഡിഎംഎ കേരളത്തിലേക്കാണ് പ്രധാനമായും എത്തിച്ചിരുന്നത്.

അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ കസ്റ്റംസും എക്സൈസും ആൻഡമാൻ സ്വദേശിയായ മുഹമ്മദ് സാബിക്കിനെ(25) കസ്റ്റഡിയിലെടുത്തിരുന്നു. അയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആൻഡമാൻ തീരത്തെ ബങ്കറിൽ നിന്ന് രണ്ടു കിലോ വീതമുള്ള 25 പായ്‌ക്കറ്റുകളിലായി 50 കിലോ മെറ്റാഫെറ്റാമിൻ പിടിച്ചത്.

Tags: malapurammdmaAndaman Nicobar
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies