മലയാള സിനിമയിലെ മാണിക്യക്കല്ലുകളാണ് മോഹന്‍ലാലും എം.ജി.ശ്രീകുമാറും. മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യമാണ് ശ്രീകുമാറിലെ ഗായകന് പിന്നണി ഗാനരംഗത്ത് മുതൽകൂട്ടായി മാറിയാത്. തുടക്കം മുതലെ മോഹൻലാലിന് വേണ്ടിയാണ് എംജി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളതും. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. കോളേജ് കാലഘട്ടത്തിൽ തുടങ്ങിയതാണ് ഈ ബന്ധം. ഇരുവരുടെയും സൗഹൃദവും സിനിമ ഓർമ്മകളും വാർത്തകളിൽ ഇടം നേടാറുണ്ട്. സിനിമാ തിരക്കുകളുമായി ബന്ധപ്പെട്ട് രണ്ടുപേരും കാണുന്നത് വിരളമാണ്.
എന്നാൽ ഇപ്പോഴിതാ ദീർഘകാലത്തിന് ശേഷം ഉറ്റസുഹൃത്ത് മോഹന്‍ലാലിനെ നേരിൽകണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായകൻ എം.ജി.ശ്രീകുമാർ. ‘നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. “ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു. പുതിയ ജിത്തു ജോസഫ് ചിത്രം ” നേര് ” എന്ന ഷൂട്ടിംഗ്
ലൊക്കേഷനിൽ. ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഓർമ്മകൾ മരിക്കുമോ
ഓളങ്ങൾ നിലയ്ക്കുമോ ലവ് യൂ ലാലു.” എന്നാണ് ഫേസ്ബുക്കിൽ ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
Comments