പൂനെ ; ഗണേശ ചതുർത്ഥിക്കുള്ള ഒരുക്കങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ തകൃതിയായി നടക്കുകയാണ്. ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് പബ്ലിക് ഗണപതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇത്തവണ പൂനെയിൽ ഒരുക്കിയിരിക്കുന്നത് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള പൂജാപന്തലാണ്. ഈ വർഷം പൂനെയിൽ 131-ാം വർഷത്തെ ഗണേശ ചതുർത്ഥി ഉത്സവമാണ് ആഘോഷിക്കുന്നത്.
ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് സാർവ്വജനിക് ഗണപതി ട്രസ്റ്റാണ് പന്തൽ ഒരുക്കുന്നത്. മുൻ വശത്ത് ബജ്റംഗബലിയെയാണ് സ്ഥാപിക്കുക. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഈ പകർപ്പിന് 125 അടി നീളം , 50 അടി വീതി , 100 അടി ഉയരവുമാണുള്ളത് . തടിയും പ്ലൈവുഡും മറ്റു പലതും ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിന്റെ പകർപ്പിന് 24 തൂണുകളും 24 കമാനങ്ങളുമുണ്ട്. 100 അടിയിലധികം ഉയരവും 108 അടി ഉയരവുമുള്ള അതിമനോഹരമായ ഒരു പ്രധാന താഴികക്കുടവുമുണ്ട്.
ഈ പന്തലിന്റെ ഡെക്കറേഷൻ ടീമിൽ വിദഗ്ധരായ 100 കരകൗശല വിദഗ്ധർ ഉണ്ടെന്ന് ട്രസ്റ്റ് പ്രസിഡന്റ് മണിക് ചവാൻ പറയുന്നു. ഇതിന്റെ നിർമ്മാണം കലാസംവിധായകൻ അമൻ വിധാതെയുടേതാണ്
Comments