മുംബൈ : ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ മാറ്റി മഹാരാഷ്‌ട്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ആവശ്യപ്പെട്ട നിർദേശങ്ങളും എതിർപ്പുകളും പരിഗണിച്ച് സബ് ഡിവിഷൻ, വില്ലേജ്, താലൂക്ക്, ജില്ലാ തലങ്ങളിൽ പേരുകൾ മാറ്റാൻ തീരുമാനിച്ചതായി റവന്യൂ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ പുനർനാമകരണം ചെയ്യാനുള്ള തീരുമാനം 2022 ജൂൺ 29 ന് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മുൻ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഔറംഗബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പേര് യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ പുനർനാമകരണം ചെയ്യാൻ ഷിൻഡെ സർക്കാരും കാബിനറ്റ് അനുമതി നൽകി.
Comments