പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.
‘രാജ്യത്തിന്റെ പൈതൃകത്തെ അടിസ്ഥാനമാക്കി സ്വാശ്രയ ഇന്ത്യയുടെ ശക്തമായ അടിത്തറ പാകാനാണ് നവഭാരതത്തിന്റെ ശില്പിയായ നരേന്ദ്രമോദി പ്രവർത്തിക്കുന്നത്. ഒരു സംഘടനയോ സർക്കാരോ ആകട്ടെ ദേശീയ താത്പ്പര്യമാണ് ആദ്യം വേണ്ടതെന്ന് മോദി ജിയിൽ നിന്ന് നാമെല്ലാവരും പഠിച്ചു. ഇത്തരമൊരു അതുല്യനായ നേതാവിന്റെ മാർഗനിർദ്ദേശപ്രകാരം രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമാണ്’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയ്‌ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയ്‌ക്ക്
ജന്മദിനാശംസകൾ നേരുന്നു. ഇന്ത്യൻ സംസ്‌കാരത്തിന്റെ അന്തസ്സും വികസനത്തിനും രാജ്യത്തിന്റെ പുരോഗതിയ്‌ക്കും താങ്കൾ ഒരു പൂർണ രൂപം നൽകി. അന്ത്യോദയ മുദ്രാവാക്യം ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുകയും ‘വികസിത ഇന്ത്യ’ എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള മന്ത്രമായി മാറുകയും ചെയ്തു. താങ്കൾ വിജയിക്കട്ടെ, ദീർഘായുസ്സുണ്ടാകട്ടെ’ നദ്ദ ട്വിറ്ററിൽ കുറിച്ചു.















