മഴ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ വെല്ലുവിളി ഉയർത്തിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകൾ. സാധാരണ ഒച്ചുകളുടെ ശല്യം കൂടി വരുമ്പോൾ അടുക്കളയിലെ ഉപ്പ് പെട്ടന്ന് തീരുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ആഫ്രിക്കൻ ഒച്ചുകളെ ഒതുക്കാൻ ഒരു നുള്ള് ഉപ്പുകൊണ്ടാകില്ല. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. നൂറു കണക്കിന് മുട്ടകൾ ഒരേ സമയം ഇടാൻ സാധിക്കുന്ന ഇവ വളരെ പെട്ടന്നാണ് പെറ്റു പെരുകുന്നത്. ഇവയെ നശിപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മെനിഞ്ചെറ്റിസ് രോഗങ്ങൾ പോലുള്ള മാരക രോഗങ്ങളിലേക്ക് നമ്മെ തള്ളി വിടാൻ സാധിക്കുന്ന ഒച്ചുകളാണിവ. കൈയ്യുറകൾ ഇട്ടതിനു ശേഷം മാത്രം ഇവയെ നശിപ്പിക്കാൻ ശ്രമിക്കുക. ഇവയുടെ സ്രവം ശരീരത്തിൽ തട്ടാതിരിക്കാനും കൊച്ചു കുട്ടികൾ ഒച്ചിനെ പിടിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
ആഫ്രിക്കൻ ഒച്ചുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഉപ്പ്, ബ്ലീച്ചിംഗ് പൗഡർ, എന്നിവ വിതറിയാൽ ഒരു പരിധി വരെ ഇവയുടെ ശല്യം കുറയ്‌ക്കാം. പഴത്തൊലി, പഴവർഗങ്ങളുടെ തൊലി എന്നിവയിൽ മൈദ പുരട്ടി വെച്ചാൽ ഇവ പെട്ടന്ന് ആകർഷിക്കപ്പെടും. തുടർന്ന് പുകയില കഷായം ഉപയോഗിച്ച് ഇവയെ നശിപ്പിക്കാം.
Comments