ചാൾസ് രാജകുമാരനുമായി ഡയാന രാജകുമാരിയുടെ വിവാഹം നിശ്ചയിച്ച കാലം. 19781-ൽ നടന്ന ഒരു പോളോ മത്സരത്തിൽ ഡയാന രാജകുമാരി എത്തിയപ്പോൾ ചുറ്റും കൂടിയവർ രാജകുമാരിയെക്കാൾ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അന്ന് രാജകുമാരി ധരിച്ചിരുന്ന ഒരു സ്വെറ്റർ. 1979-ൽ നടന്ന ബ്രിട്ടീഷ് ഡിസൈനേഴ്‌സായ വാം ആൻഡ് വണ്ടർഫുൾ ആയിരുന്നു ഈ സ്വെറ്റർ ഡയാനയ്‌ക്കു വേണ്ടി നെയ്തെടുത്തത്. വൂളിൽ നെയ്‌തെടുത്ത ഈ സ്വെറ്ററിന് ക്രൂ നെക്കാണ് നൽകിയിരിക്കുന്നത്. അന്നത്തെ ആ ഐകോണിക് സ്വെറ്ററിന് ഇന്ന് പുതിയ ഒരു അവകാശി എത്തിയിരിക്കുകയാണ്.
സോത്ത്ബൈസ് ഫാഷൻ ഐക്കൺസ് നടത്തിയ ലേലത്തിലാണ് സ്വെറ്റർ വിറ്റു പോയത്. 66 ലക്ഷത്തിനു വെച്ച സ്വെറ്റർ റെക്കോർഡ് വിലയിലാണ് വിറ്റു പോയത്. 9 കോടി മുടക്കി വസ്ത്രം ആരാണ് വാങ്ങിയതെന്ന് കമ്പനി ഇതുവരെയും അറിയിച്ചിട്ടില്ല. ലേലം വിളി 44 റൗണ്ട് പിന്നിട്ടപ്പോഴേക്കും പ്രതീക്ഷ വിലയിൽ നിന്നും 14 ഇരട്ടി തുകയിലാണ് എത്തിയത്. തുടർന്ന് 9 കോടി രൂപയ്‌ക്കാണ് വസ്ത്രം വിറ്റത്.
ചുവന്ന നിറത്തിലുള്ള ഡയാന രാജകുമാരിയുടെ വസ്ത്രം ബ്ലാക്ക് ഷീപ് സ്വെറ്റർ എന്നാണ് അറിയപ്പെടുന്നത്. ചുവന്ന വസ്ത്രത്തിൽ നിറയെ വെള്ള ആട്ടിൻ കുട്ടികളെയാണ് കാണാൻ സാധിക്കുക. ഇതിൽ നിന്നും വിഭിന്നമായി ഒരു കറുത്ത ആട്ടിൻ കുട്ടിയെയും വസ്ത്രത്തിൽ കാണാൻ സാധിക്കും. ഇതു കൊണ്ടാണ് ബ്ലാക്ക് ഷീപ് എന്നു വസ്ത്രത്തിനു പേരു വരാൻ കാരണം.
Comments