മുത്തുവേൽ പാണ്ഡ്യന്റെ മാസ്മരിക അഭിനയം ഏറ്റെടുത്ത ആരാധകർ തലൈവർ രജനികാന്തിന്റെ അടുത്ത മാസ് ഐറ്റത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടയിൽ സ്‌റ്റെൽ മന്നൻ രജനികാന്ത് കോയമ്പത്തൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴുണ്ടായ സംഭവവികാസങ്ങളാണ് ആരാധകർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്നത്.
ജയിലറിന്റെ വിജയം ആഘോഷിക്കാനായി കോയംമ്പത്തൂർ എയർപോർട്ടിൽ വന്നിറങ്ങിയതായിരുന്നു താരം. കൂടെ ഭാര്യ ലതയും ഉണ്ടായിരുന്നു. താരത്തെ കണ്ടതും പിന്നെ കോയമ്പത്തൂർ എയർപോർട്ട് ജനസാഗരമാകുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. ആരാധകർ ‘തലൈവർ’ എന്നു ആർത്തുവിളിക്കുന്നതും വീഡിയോയിൽ നിന്നും കേൾക്കാം. ആരാധകരെ അഭിവാദ്യം ചെയ്യുകയും അവർക്കൊപ്പം സെൽഫി എടുത്തതിനും ശേഷമാണ് രജനികാന്ത് മടങ്ങിയത്.
Thalaivar at coimbatore airport now.. pic.twitter.com/6XnrDAf95s
— Viji (@vijipoy) September 17, 2023
“>
ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ ‘തലൈവർ 171’ ആണ് സ്‌റ്റൈൽ മന്നന്റെ അടുത്ത ചിത്രം. സൺ പിക്‌ച്ചേഴ്‌സ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ജയിലറിലെ മുത്തുവേൽ പാണ്ഡ്യനുമായി സാമ്യമുള്ള ഒരു വേഷമാണ് രജനിക്കായി ലോകേഷ് ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.
Comments