ശ്രീനഗർ : സെൻട്രൽ റിസർവ് പോലീസ് സേനയുടെ ആദ്യ ബാച്ച് കോബ്ര കമാൻഡോകളെ കുപ്‌വാരയിൽ വിന്യസിച്ചു. പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരർ കശ്മീരിൽ ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം .
കോബ്ര കമാൻഡോകളുടെ ആദ്യ ബാച്ച് അടുത്തിടെ ജമ്മു കശ്മീരിലെ വനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു . കമ്യൂണിസ്റ്റ് ഭീകരരെ നിയന്ത്രിക്കുന്നതിനും അവർക്കെതിരെ പോരാടുന്നതിനുമായി 2009 ലാണ് കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്ര) രൂപീകരിച്ചത് . ആദ്യമായാണ് ഇവരെ ജമ്മു കശ്മീരിലേക്ക് അയക്കുന്നത്.
കാടുകളിലും മലകളിലും ഭീകരർ ഒളിച്ചിരുന്ന് സുരക്ഷാസേനയെ ആക്രമിക്കുന്ന രീതികൾ കോബ്ര പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഭീകരർക്കെതിരെ ഓപ്പറേഷൻ ആവശ്യമുണ്ടെങ്കിൽ, കോബ്ര അവിടെയുള്ള സേനയെ സഹായിക്കും. കോബ്ര കമാൻഡോകൾക്ക് ജംഗിൾ യുദ്ധത്തിലും ഗറില്ലാ യുദ്ധത്തിലും പ്രത്യേക വൈദഗ്ധ്യമുണ്ട്.
വനമേഖലയിൽ പോരാടാനുള്ള വൈദഗ്ധ്യവും നേടിയിട്ടുണ്ട്. അതിനാൽ ജമ്മു കശ്മീരിലെ വനങ്ങളിൽ അവരെ ഉപയോഗിക്കാമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം . ബിഹാറിലും, ജാർഖണ്ഡിലും ആക്രമണ കേസുകൾ കുറഞ്ഞതിനെ തുടർന്നാണ് കോബ്ര കമാൻഡോസിനെ കശ്മീരിൽ വിന്യസിക്കുന്നത് . ആറുമാസം മുമ്പ് ജമ്മു കശ്മീരിലെ വനങ്ങളിൽ ഇവർ പരിശീലനം ആരംഭിച്ചിരുന്നു.
Comments