ആർആർആർ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഇതിഹാസ സമാനമായ തിരക്കഥയുമായി വി വിജയേന്ദ്ര പ്രസാദ.മൂന്ന് ഭാഗങ്ങളിലായി ബ്രഹ്‌മപുത്ര എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്റെ രചനയിലാണ് അദ്ദേഹം. മൂന്ന് ഭാഗങ്ങളുള്ള ‘ബ്രഹ്‌മപുത്ര’ ട്രൈലോജി നിർമ്മിക്കുന്നത് ശൈലേന്ദർ വ്യാസ് ആണ്.
‘ഭാരതത്തിന്റെ ചരിത്രത്തിൽ അത്രയൊന്നും അംഗീകരിക്കപ്പെടാത്ത അസാമിൽ നിന്നുള്ള വീരന്മാരുടെ ധീരതയ്‌ക്കും ത്യാഗത്തിനുമുള്ള എന്റെ ആദരാഞ്ജലിയായി ഈ ത്രയമെന്ന് എഴുത്തുകാരൻ വി. വിജയേന്ദ്ര പ്രസാദ് പറയുന്നു. ഈ ധീരൻമാർ ആഗോള തലത്തിൽം അംഗീകാരത്തിന് അർഹരാണ്. ബ്രഹ്‌മപുത്രയ്‌ക്ക് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്, കാരണം അത് ഞാൻ മുമ്പ് എഴുതിയവയിൽ നിന്നും വ്യത്യസ്തമാണ്. ശൈലേന്ദ്രയുടെ കഴിവിലും സിനിമയോടുള്ള സമീപനത്തിലും എനിക്ക് വിശ്വാസവുമുണ്ട്, അതിനാൽ ബ്രഹ്‌മപുത്രയോട് നീതി പുലർത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’, വിജയേന്ദ്ര പ്രസാദ് കൂട്ടിച്ചേർത്തു.
‘ബ്രഹ്‌മപുത്ര’ ത്രയത്തിന്റെ ആദ്യഭാഗം 12ാം നൂറ്റാണ്ടിൽ കാമരൂപ (ഇപ്പോൾ അസാം) ഭരിച്ചിരുന്ന ചരിത്രപുരുഷനായ രാജാ പൃഥു റായിയെക്കുറിച്ചാണ്. പ്രസിദ്ധമായ നളന്ദ സർവ്വകലാശാല തകർത്ത ഭക്തിയാർ ഖിൽജിയെ പരാജയപ്പെടുത്തിയത് അദ്ദേഹമാണ്.ആ വീര യോദ്ധാവിന്റെ കാലത്തെക്ക് ആദ്യഭാഗം കൊണ്ടു പോകും.
‘ഇന്ത്യയിലെ ക്രിസ്റ്റഫർ നോളൻ’ എന്ന് വിളിക്കപ്പെടുന്ന സംവിധായകനും നിർമ്മാതാവുമായ ശൈലേന്ദർ വ്യാസ് ഈ ട്രൈലോജിയുടെ പൂർണ്ണ ചുമതല. രാജാ പൃഥു റായിയുടെ ധീരതയിൽ ഒരു ഭാരതീയൻ എന്ന നിലയിൽ എനിക്ക് അഭിമാനം നൽകുന്നതാണ്. ഈ ശ്രദ്ധേയമായ വ്യക്തിത്വത്തെക്കുറിച്ച് ആരും ഇതുവരെ സിനിമ ചെയ്തിട്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഭാരതീയർ ഈ സിനിമയെ സ്വീകരിക്കും. അത് നമ്മുടെ പൂർവ്വികരുടെ അഗാധമായ അഭിമാനബോധത്തിന് ആദരവാണ് ഈ സിനിമ. ‘ബ്രഹ്‌മപുത്ര’ യാഥാർത്ഥ്യമാക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും ഇതിഹാസ എഴുത്തുകാരിലൊരാളായ വിജയേന്ദ്ര സാറുമായി സഹകരിച്ചതിൽ തനിക്ക് അതിയായ നന്ദിയും സന്തോഷവുമുണ്ടെന്നും ശൈലേന്ദർ വ്യാസ് വ്യക്തമാക്കി.
‘ദീർഘകാലമായി, ഇന്ത്യൻ ചരിത്ര സിനിമകൾ പ്രധാനമായും പ്രണയകഥകളിലും വ്യക്തിഗത നാടകങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ വസ്തുതകൾ ഒഴിവാക്കിയാണ് ചിത്രീകരിച്ചത. എന്നാൽ ബ്രഹാമപുത്ര യഥാർത്ഥ ധീരതയും പുരാതന യുദ്ധ തന്ത്രങ്ങളും വെളിവാക്കുമെന്നും സംവിധായകൻ വ്യാസ് കൂട്ടിച്ചേർക്കുന്നു. ശൈലേന്ദർ വ്യാസ് തന്റെ കമ്പനിയായ ശൈലേന്ദ്ര വ്യാസ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന ട്രൈലോജി നിർമ്മിക്കുന്നത്.
Comments