ന്യൂഡൽഹി: അധികാര സ്ഥാനങ്ങൾ ഉറപ്പിക്കാൻ ഭിന്ദ്രൻവാലയെ ഇന്ദിരാഗാന്ധി ഉപയോഗിക്കുകയായിരുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ സ്‌പെഷ്യൽ സെക്രട്ടറി ജി.ബി.എസ് സിദ്ധു. എഎൻഐയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ അഖണ്ഡത ആപത്തിലാണെന്ന് തോന്നിപ്പിക്കുന്നതിനായി ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭിന്ദ്രൻവാലയെ ഉപയോഗിക്കുകയായിരുന്നു എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 1984 ജൂണ്‍ ആറിന് സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നീക്കത്തില്‍ കൊല്ലപ്പെട്ട ഭീകരവാദിയായിരുന്നു ഭിന്ദ്രന്‍വാല.
അന്ന് ഞാൻ കാനഡയിലായിരുന്നു. കോൺഗ്രസ് എന്തിനാണ് ഭിന്ദ്രൻവാലയെ പിന്തുണയ്‌ക്കുന്നതെന്ന് ജനങ്ങൾക്കിടയിൽ ചോദ്യമുയർന്നു. അപ്പോൾ കോൺഗ്രസ് നേതാവ് കമൽ നാഥ് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഏറെ അനുയായികൾ ഉള്ള ഒരു സന്യാസിയെ ഞങ്ങൾക്ക് ആവശ്യമാണ്. ഇതിനുവേണ്ടി ഞങ്ങൾ ധനസഹായം കൈമാറിയിട്ടുണ്ടെന്നായിരുന്നു കമൽനാഥ് പറഞ്ഞതെന്നും സിദ്ധു വെളിപ്പെടുത്തി. കമൽനാഥിനു പുറമേ ഇന്ദിരാ ഗാന്ധിയുടെ മകനും മുന്‍ എംപിയുമായ സഞ്ജയ് ഗാന്ധിയും ഭിന്ദ്രൻവാലയ്‌ക്ക് പണം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖാലിസ്ഥാൻ എന്നത് ഭിന്ദ്രൻവാലയുടെ ലക്ഷ്യം ആയിരുന്നില്ല. ഇന്ദിരാഗാന്ധി ഭിന്ദ്രൻവാലയെ രാഷ്‌ട്രീയമായി ഉപയോഗിക്കുകയായിരുന്നു എന്ന് ഭീകരൻ തന്നെ പറഞ്ഞിരുന്നതായും സിദ്ധു പറയുന്നു. അവർക്ക് ഹിന്ദുക്കളെ ഭയപ്പെടുത്താൻ ഒരു നേതാവിനെ ആവശ്യമായിരുന്നു. ഭിന്ദ്രന്‍വാലയെ ഉയര്‍ത്തിക്കാട്ടി അക്കാലത്തുണ്ടായിരുന്നു മറ്റ് പ്രശ്നങ്ങളെ അടിച്ചൊതുക്കുന്ന രീതിയാണ് ഇന്ദിരാഗാന്ധി പ്രയോഗിച്ചതെന്നും സിദ്ധു പറഞ്ഞു.
Comments