ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിൽ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആപ്പാണ് വാട്‌സ്ആപ്പ്. ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ‘ഫ്രഷ്’. നിലവിൽ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. ഭാവിയിൽ കൂടുതൽ ആളികളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ്പിന്റെ ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്തവർക്ക് പുതിയ ഫീച്ചർ ലഭിക്കാൻ സാധ്യതയുണ്ട്.
ചാനൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വാട്‌സ്ആപ്പ് പുത്തൻ അപ്‌ഡേറ്റുമായി വരുന്നത്. ഇന്ത്യയുൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ വാട്‌സ്ആപ്പ് ചാനൽ ലഭ്യമാണ്. സാധാരണ ചാറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് ചാനൽ. ഫോളോവേഴ്‌സിന് പരസ്പരം കാണാൻ കഴിയാത്ത വിധമാണ് ചാനൽ സംവിധാനം. ചാനിലിനുള്ളിലെ മെസേജികളോട് ഇമോജികൾ ഉപയോഗിച്ച് മാത്രമാണ് പ്രതികരിക്കാൻ കഴിയുകയുള്ളൂവെന്നതും ശ്രദ്ധേയമാണ്.
നിരവധി പ്രമുഖരാണ് ചാനൽ ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ചാനൽ ആരംഭിച്ചത്. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും ചാനലിലെത്തിയിരുന്നു.















