ഈ ആഴ്ച നിങ്ങൾക്കെങ്ങനെ - 2023 സെപ്റ്റംബർ 24 (കന്നി 8) മുതൽ സെപ്റ്റംബർ 30 (കന്നി 14) വരെയുള്ള ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 സെപ്റ്റംബർ 24 (കന്നി 8) മുതൽ സെപ്റ്റംബർ 30 (കന്നി 14) വരെയുള്ള ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 12:18 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും. സെപ്റ്റംബർ 26 നു ഏകാദശി, 27നു അമൃതാനന്ദമയി ദേവിയുടെ ജന്മദിനം, പ്രദോഷവൃതം, 29നു പൗർണമി, ഉമാമഹേശ്വര വൃതം ഒക്കെ വിശേഷങ്ങളായി ഈ വാരത്തിൽ വരുന്നു.

ശ്രദ്ധിക്കുക: വാര/മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില നോക്കി യോഗങ്ങളും അനുസരിച്ചു ദശാപഹാരവും കൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ അനുകൂല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, പ്രതികൂല സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
തൊഴിൽപരമായി വളരെ അധികം നേട്ടങ്ങൾ ഉണ്ടാവുന്ന വാരമായിരിക്കും. ജോലിസ്ഥലത്തു മേലധികാരിയിൽ നിന്നും പ്രശംസാപത്രം ലഭിക്കാൻ യോഗം ഉണ്ട്. എന്നിരുന്നാലും ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം വർധിക്കുന്നതായി അനുഭവപ്പെടും. അന്യസ്ത്രീ ബന്ധങ്ങൾ മാനഹാനിക്കും കേസുവഴക്കിന്‌ ഇടയാക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടുന്ന വാരമാണ്. പുണ്യതീര്ഥങ്ങളിൽ അല്ലെങ്കിൽ പുണ്യ ദേശങ്ങളിൽ സന്ദർശനം നടത്താൻ അവസരം വന്നു ചേരും. ആരോഗ്യപരമായി വളരെ അധികം സൂക്ഷിക്കണം. ഉദര സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. കേസ് വഴക്കിൽ പരാജയം ഉണ്ടാവും. തൊഴിൽ വിജയം, ബന്ധുജനസമാഗമം എന്നിവപ്രതീക്ഷിക്കാം.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
പ്രേമകാര്യങ്ങളിൽ വീട്ടുകാരിൽ നിന്നും ഉള്ള എതിർപ്പ് മാറി അനുകൂലമായ സാഹചര്യം ഉണ്ടാവും. ഭാര്യാഭർത്തൃ ഐക്യം, വാഹനഭാഗ്യം എന്നിവ പ്രതീക്ഷികാം. ശത്രുക്കളിൽ നിന്നും ഉള്ള ഉപദ്രവം വർദ്ധിക്കും. ബന്ധുജനങ്ങളുമായിയുള്ള അഭിപ്രായ വ്യത്യാസം കേസ് വഴക്കിൽവരെ എത്തിയേക്കാം. ലോൺ സംബന്ധമായ കാര്യങ്ങളിൽ വീഴ്‌ച്ച വരാതെ നോക്കുക.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ചില ഭാഗ്യാനുഭവങ്ങൾ തേടി വരും. ബിസിനെസ്സ് നടത്തുന്നവർക്ക് അപ്രതീഷിതമായ ലാഭം പ്രതീക്ഷികാം. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ഉണ്ടാവും. നിദ്രാ സുഖം, ഭക്ഷണ സുഖം എന്നിവ ലഭിക്കും. ചില രോഗങ്ങൾ വരുന്നത് നിസാരമായി കണ്ടാൽ ചികിത്സ പിഴവ് ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ ജാഗ്രത പുലർത്തുക.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
തൊഴിൽപരമായി വിജയം നൽകുന്ന വാരമായിരിക്കും. ശത്രുഹാനി അനുഭവത്തിൽ വരും. ഭാഗ്യാനുഭവങ്ങൾ തേടി വരും. ബിസിനസുകാർക്ക് ചെയ്യുന്നതെല്ലാം അനുകൂലമായി വന്നു ഭവിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം ഗുണാനുഭവങ്ങൾ ഉണ്ടായേക്കാം. വാതരോഗങ്ങൾ ഉള്ളവരും ഉദര രോഗങ്ങൾ ഉള്ളവരും വളരെയധികം സൂക്ഷിക്കുക.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
കോടതിൽ വ്യവഹാരങ്ങളിൽ വിജയം നേടും. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം കലഹം ഒക്കെയും ഉണ്ടാകാതെയും ശ്രദ്ധിക്കുക. ഭാര്യാഭർത്യ സന്താനഹാനി ഒക്കെ സംഭവിച്ചേക്കാം. കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. വാരാന്ത്യത്തിൽ വിദേശ തൊഴിൽ സംബന്ധിച്ച അറിയിപ്പ് ലഭിച്ചേക്കാം.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
എന്തുകാര്യത്തിനും മനസോടെ ഇറങ്ങി പുറപ്പെട്ടാൽ അതിൽ വിജയം ഭാവിക്കുന്ന വാരം ആയിരിക്കും. തൊഴിൽ വിജയം, ധനലാഭം ഒക്കെയും പ്രതീക്ഷിക്കാം.കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അന്യദേശ വാസം തൊഴിൽ ഒക്കെയും അനുഭവത്തിൽ വന്നേക്കാം. സ്ത്രീകളുമായി അടുത്തിടപഴകുവാൻ അവസരം വന്നു ചേരാം.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ബിസിനസ്സ് സംരംഭങ്ങളിൽ ഇറങ്ങി പുറപ്പെടുന്നവർക്ക് വൻ തിരിച്ചടി നേരിടാൻ സാധ്യത ഉണ്ട്. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കും. പ്രതീക്ഷിക്കാത്ത അവസരത്തിൽ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയേക്കാം. എല്ലാകാര്യങ്ങളിലും തടസം അനുഭവപ്പെട്ടേക്കാം. ഈശ്വര വിശ്വാസം വർദ്ധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
കലാകാരന്മാർക്ക് സമ്മാനങ്ങൾ അംഗീകാരങ്ങൾ ഒക്കെയും തേടി വരും. ഈ രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുന്ന സമയം ആണ്. അതുമായി പൊരുത്തപ്പെടുവാൻ മാനസികമായ ബുദ്ധിമുട്ടുകൾ വന്നേക്കാം. എന്നിരുന്നാലും ഒക്കെയും അനുകൂല മാറ്റങ്ങൾ ആയിരുന്നു എന്ന് പിന്നിട് തിരിച്ചറിയും. ദമ്പതികളിൽ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കുക. ചിന്താശേഷി, പക്വത ഒക്കെയും വർദ്ധിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
അനാവശ്യ കൂട്ടുകെട്ടുകൾ ധനനഷ്ടം മാനഹാനി ഒക്കെയും കൊണ്ടുവരും. തൊഴിൽ ഇടങ്ങളിൽ പലവിധ അഭിപ്രായവ്യത്യാസവും ദുരിതങ്ങളും വന്നു ചേരും. രോഗദുരിതങ്ങൾക്ക് ശമനം ഉണ്ടാകും. നേത്രരോഗങ്ങൾ ഉള്ളവർ സൂക്ഷിക്കുക. കൃഷി പക്ഷി മൃഗാദികൾ വഴി ലാഭം ഉണ്ടാകും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ബന്ധുജന സമാഗമം പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ അരങ്ങേറും. അമിത ആഡംബര പ്രിയത്വം കാരണം വരവിൽ കവിഞ്ഞ ചിലവ് അനുഭവപ്പെട്ടേക്കാം. തൊഴിൽ ഇടങ്ങളിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. അപ്രതീക്ഷിതമായി സുഹൃത്തുക്കൾ വഴി വിലമതിക്കാനാവാത്ത ഉപഹാരങ്ങൾ ലഭിക്കാൻ യോഗം ഉണ്ട്.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി ഒക്കെയും ഫലത്തിൽ വരും. കലാകാരന്മാരെ സംബന്ധിച്ച്, കീർത്തിയും, അപകീർത്തിയും ഒരുപോലെ അനുഭവത്തിൽ വരുന്ന സമയം ആണ്. ഭക്ഷണ സുഖം, അപ്രതീക്ഷിതമായ ബന്ധുജന സമാഗമം ഒക്കെയും പ്രതീക്ഷിക്കാം. എന്നിരുന്നാലും സ്ത്രീനിമിത്തം ധനനഷ്ടം ദുരിതം അപമാനം ദുഷ്‌പേര് ഒക്കെയും സംഭവിക്കാൻ യോഗമുണ്ട്, ജാഗ്രത പുലർത്തുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V / 2023 September 24 to September 30

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies